Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതം മാറാൻ കാരണം; നടി മാതു പറയുന്നു

mathu-actress

അമരത്തിലൂടെ മമ്മൂട്ടിയുടെ മകളായി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണു മാതു. ഈയിടെ നടി വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹത്തിന് വേണ്ടി നടി മാതം മാറിയെന്നായിരുന്നു വാർത്ത. എന്നാല്‍ വിവാഹം കഴിക്കാനല്ല താന്‍ മതം മാറിയത് എന്ന് വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മാതു പറയുന്നു.

അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ വായിക്കാം–

മാധവിയിൽ നിന്നു മാതുവിലേക്ക് ?

നെടുമുടി വേണു ചേട്ടൻ ആദ്യമായി സംവിധാനം ചെയ്ത ‘പൂര’ത്തിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്നു. ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് വേണു ചേട്ടനാണ്. മാധവി എന്ന പേരു മാറ്റി മാതു എന്നാക്കിയതും അദ്ദേഹമാണ്. മാധവി എന്ന പ്രശസ്ത നടി ആ സമയത്ത് സജീവമായിരുന്നു. പിന്നീടാണ് ‘കുട്ടേട്ടൻ.’ അതുകഴിഞ്ഞ് ‘അമരം.’ അപ്പോഴേക്കും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചിരുന്നു.

വിവാഹം കഴിക്കാനാണ് മതം മാറിയതെന്നാണ് കേട്ടത് ?

തെറ്റാണത്. ‘അമര’ത്തിൽ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവിൽ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നിൽ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളിൽ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാൻ. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നിൽ ഞാൻ കരഞ്ഞു പ്രാർഥിച്ചു.

വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോൺകോളെത്തി, ‘അമര’ത്തിൽ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളിൽ അഭിനയിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞ് ഞാൻ ഫോൺ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി. അന്നുമുതൽ ഞാൻ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂർണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റിൽ കാർഡിൽ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളർത്തുന്നു. മുടങ്ങാതെ പള്ളിയിൽ പോകും. പ്രാർഥനയാണ് എന്നെ തുണയ്ക്കുന്നത്. അതാണ് എന്റെ ശക്തിയും.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ചുവല്ലോ ?

‘കുട്ടേട്ട’നിൽ അഭിനയിക്കുമ്പോൾ അമ്പരപ്പുണ്ടായിരുന്നു. മ മ്മൂക്കയോടൊപ്പം ഡയലോഗൊക്കെ പറഞ്ഞുനിൽക്കാൻ പേടി. റീടേക്ക് വേണ്ടിവരുമ്പോൾ ആകെ ടെൻഷൻ. സപ്പോർട്ട് ചെയ്തത് മമ്മൂക്കയാണ്. അത്താഴം കഴിക്കാൻ എല്ലാവരും ഒന്നിച്ചുകൂടുമായിരുന്നു. അപ്പോൾ എന്തെങ്കിലും ഗെയിമുകളുണ്ടാകും. പാട്ടുപാടുകയോ മിമിക്രി അവതരിപ്പിക്കുകയോ ഒക്കെ വേണം. ഓരോ ദിവസവും പാട്ടു പഠിച്ചിട്ടാണ് അ ത്താ ഴം കഴിക്കാൻ പോയിരുന്നത്. ഒത്തുചേരലുകൾ പേടി ഇല്ലാതാക്കി. ‘അമര’ത്തിലെത്തുമ്പോൾ ഞാൻ കൂളായിരുന്നു. ഡയ ലോഗ് നേരത്തേ കാണാപ്പാഠം പഠിച്ചുവയ്ക്കും.

‘സദയ’ത്തിന്റെയും മികച്ച ടീമായിരുന്നു, സിബി മലയിൽ– എംടി വാസുദേവൻ നായർ– മോഹൻലാൽ. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നയാളാണ് ലാലേട്ടൻ. ഷൂട്ടിങ് കാണാൻ വ രുന്ന എല്ലാവരെയും നോക്കി ചിരിക്കും. ഓട്ടോഗ്രഫ് കൊടുക്കാനും കൈവീശി കാണിക്കാനുമൊന്നും മടിയില്ല. പക്ഷേ, സംസാരം കുറവാണ്. 25 വർഷമാകുന്നു ‘സദയം’ റിലീസായിട്ട്. ഇപ്പോൾ ആലോചിക്കുമ്പോഴാണ് എത്ര നല്ല സിനിമകളാണ് എനിക്ക് മിസ് ചെയ്തത് എന്ന് തോന്നുന്നത്.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ