Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറത്താക്കിയതല്ല, സ്വയം പിന്മാറിയതാണ്; അമല പോൾ

amala-nivin

നിവിൻ പോളി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയിൽ നിന്നും അമല പോളിനെ മാറ്റിയതായി വാർത്ത വന്നിരുന്നു. അമലയ്ക്ക് പകരം തെന്നിന്ത്യൻ സുന്ദരി പ്രിയ ആനന്ദ് നായികയായി എത്തും. പൃഥ്വിരാജ് ചിത്രം എസ്രയിലും പ്രിയയായിരുന്നു നായിക.

എന്നാല്‍ തന്നെ ആരും മാറ്റിയതല്ലെന്നും മറ്റു സിനിമകളുടെ തിരക്ക് കാരണം ചിത്രത്തിൽ നിന്നും സ്വയം പിന്മാറുകയായിരുന്നെന്നും അമല പോൾ ട്വീറ്റ് ചെയ്തു.തമിഴിൽ നിരവധി സിനിമകളാണ് അമലയുടേതായി ചിത്രീകരണം നടക്കുന്നത്. 

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം കാസർഗോട്ട് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന സിനിമയുടെ കുറച്ചുഭാഗം കായംകുളത്തും ഷൂട്ട് ചെയ്യും. 

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാവുന്നതു രണ്ടാം തവണയാണ്. 1966ൽ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിൽ സത്യനായിരുന്നു കൊച്ചുണ്ണിയായത്.