Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളുമാറി ദുൽക്കർ എന്ന് വിളിച്ചു; അവതാരകയോട് നിവിന്റെ പ്രതികരണം

nivin-anchor

നിവിൻ പോളിയുടെ തമിഴ് ചിത്രം റിച്ചി റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് ചാനലിൽ അഭിമുഖത്തിന് എത്തിയതായിരുന്നു നിവിൻ പോളി. ഉടൻ തന്നെ അവതാരകയുടെ ആമുഖസംഭാഷണം. എന്നാൽ താരത്തെ തന്നെ ഞെട്ടിച്ച് അവതാരക അഭിസംബോധന ചെയ്തത് ദുൽക്കർ സല്‍മാന് സ്വാഗതം എന്നാണ്.

Nivin Paulys Funny Reaction When Anchor Introducing him As Dulquer Salman

അവതാരകയ്ക്ക് തന്നെ മനസ്സിലാകാത്തതാണോ എന്ന അങ്കലാപ്പൊന്നും നിവിന്റെ മുഖത്ത് ഉണ്ടായതുമില്ല. യഥാർത്ഥത്തിൽ നിവിന്റെ പ്രതികരണം അറിയാൻ ചാനല്‍ അധികൃതർ ഒപ്പിച്ച കുസൃതിയായിരുന്നു ഇത്. സത്യത്തിൽ നിവിന്റെ പ്രതികരണം കണ്ട അവതാരകയാണ് ചമ്മിയത്.

ഇത്രയും നല്ല അഭിനയം കാഴ്ച വച്ച അവതാരകയെ പ്രശംസിക്കാനും നിവിന്‍ മറന്നില്ല. നല്ല അഭിനയം. നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെ എന്നായിരുന്നു അവതാരകയോട് നിവിന്റെ ചോദ്യം.

വേറെ ഏതെങ്കിലും താരമായിരുന്നെങ്കിൽ അവര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോകുമായിരുന്നുവെന്നും നിവിന്‍ എത്ര എളിമയുള്ള വ്യക്തിയാണെന്നും അവതാരക ഈ സംഭവത്തിന് ശേഷം നിവിനോട് പറയുകയുണ്ടായി.