Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോൾ അതെത്ര നാൾ കൊടുക്കണം എന്നൊന്നറിഞ്ഞാൽ കൊള്ളാം: ജയസൂര്യ

jayasurya-1

ജോയ് താക്കോൽക്കാരനുമായി ജയസൂര്യയ്ക്ക് വലിയ അകലമില്ല. അതായിരിക്കും അദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണം. ജയസൂര്യയുടെ വാക്കുകളാണിത്. സിനിമയെക്കുറിച്ചും സാമൂഹികപ്രശ്നങ്ങളെപ്പറ്റിയും ജയസൂര്യ മനസ്സുതുറക്കുന്നു.

∙ജോയ് താക്കോൽക്കാരൻ സ്വീകരിക്കപ്പെടുന്നത് സമൂഹത്തിൽ നടക്കുന്ന ഒരു കാര്യം ഇദ്ദേഹം തുറന്നടിച്ച് പറയുന്നതിന്റെ പേരിൽ നമ്മളിൽ ഒരാളായിട്ട് ചെയ്യുന്നതിന്റെ പേരിലാണ് താക്കോൽക്കാരൻ ഇത്രയും ജനശ്രദ്ധ പിടിച്ചു പറ്റിയത്. ബിസിനസ് മേഖലയിലുള്ളവർ ഈ സിനിമ കാണുമ്പോൾ അവർ ഈ ബിസിനസ് തുടങ്ങുമ്പോൾ അവർക്ക് ഒരുപാട് പ്രതിസന്ധികൾ അതായത് കൈക്കൂലിയും സമയത്ത് എത്താതെയും, സർക്കാരിന്റെ ചില അനാസ്ഥ കാര്യങ്ങളും അനുഭവിക്കുന്നുണ്ട്. അതിലൊന്നും തളാരാതെ ഇതിനുവേണ്ടി യുദ്ധം ചെയ്യുന്ന ഒരാളാണ് താക്കോൽക്കാരൻ. രസകരമായതും, കണ്ണുനിറയുന്നതും, തമാശകളുമായ കുറേ രംഗങ്ങൾ ഈ സിനിമയിൽ ഉണ്ട്. ഒരു വൾഗർ കോമഡി പോലും ഈ സിനിമയിൽ ഇല്ല.

∙ എല്ലാവരും പറയുന്ന ഒരേ ഒരു കാര്യം ഞങ്ങൾ പറയാൻ ആഗ്രഹിച്ച ഒരു സിനിമയാണ്.ജോയ് താക്കോൽക്കാരന്റെ ശബ്ദമല്ല. ഇത് ഞങ്ങളുടെ ജനങ്ങളുടെ ശബ്ദമാണ് എന്നാണ് മിക്ക നിരൂപണങ്ങളിലും വന്നത്.

∙ജോയ് താക്കോൽക്കാരനുമായി ജയസൂര്യയ്ക്ക് വലിയ അകലമില്ല. അതായിരിക്കും അദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണം. അങ്ങനെയൊരു ചിന്താഗതിയുവ്ള വ്യക്തിയാണ് രഞ്ജിത്.

∙ ഇതിലെ കഥാപാത്രങ്ങളെ ഇതിനുമുമ്പ് മിക്സ് ചെയ്തിട്ടുണ്ട്. പുണ്യാളൻ‌ അതിനുശേഷം നടക്കുമെന്ന് അറിയില്ലായിരുന്നു. തൃശൂർ വഴി പോകുമ്പോൾ ഞാൻ ഓർക്കാറുണ്ട് അതിലെ കഥാപാത്രങ്ങളെകുറിച്ച്. ആത്മാർഥമായി ചെയ്യുന്ന കുറേ കഥാപാത്രങ്ങളുണ്ട്. അത് നമ്മെ വിട്ട് പോകുകയില്ല. അല്ലെങ്കിൽ അത്ര തന്നെ ആക്ടറാകണം അതുകഴിയുമ്പോൾ തന്നെ അയാളെ ഉപേക്ഷിച്ച് പോകണമെങ്കിൽ. ഞാൻ അഭിനയിച്ച് എല്ലാ കഥാപാത്രങ്ങളും എന്നിലുണ്ട്.

∙ ഈ തവണ തൃശൂർക്കാരനായിട്ട് തന്നെയാണ് തോന്നിയത്.അതാണ് മറക്കാനാവാത്ത കാര്യം. കാരണം കഴിഞ്ഞ തവണ പുണ്യാളൻ ചെയ്യുന്നതിനേക്കാൾ ഉപരി ഇത്തവണ പുണ്യാളൻ ചെയ്യുന്ന സമയത്ത് ഒരുപാട് പേര് വിളിച്ചപ്പോൾ പ്രേക്ഷകരുടെ സ്നേഹം തിരിച്ചറിയാൻ പറ്റി. കാരണം നമ്മൾ അവർക്ക് പരിചിതരായ ആരൊക്കെയോ ആണെന്നുള്ള ഒരു ഫീൽ ഉണ്ടായിരുന്നു അവിടെ വന്നപ്പോൾ.

∙ എന്റെ കരിയറിലെയും, ഞാനും രഞ്ജിത്തും ചെയ്തിട്ടുള്ളതിൽ ഏറ്റവും വലിയ ഹിറ്റാണ് ഈ സിനിമ. നാലു പടങ്ങൾ ചെയ്യുന്ന സമയത്ത് ഡിസ്ട്രിബ്യൂട്ടറിന്റെ ഷെയറോ കാര്യങ്ങളോ ഒന്നും അറിയില്ലായിരുന്നു. അറിയാൻ പറ്റിയത് ഇതിന്റെ ഡിസ്ട്രിബ്യൂട്ടറും പ്രൊഡ്യൂസറും ആയതുകൊണ്ട് അതിന്റെ കണക്കുകളും കാര്യങ്ങളും വ്യക്തമായിട്ട് അറിയാം.

∙ ആത്മാർഥമായ സുഹൃത്ത് ഉള്ളത് തന്നെയാണ് ധൈര്യം. അതുകൊണ്ടാണ് അത് ചെയ്യാൻ പറ്റിയത് അല്ലെങ്കിൽ അത് മനസിൽ തന്നെ ഉറങ്ങി കിടന്നേനെ. അത് പ്രൊ‍ഡ്യൂസറാണെങ്കിലും ഡിസ്ട്രിബ്യൂട്ടറാണെങ്കിലും ആരാണെങ്കിലും.

∙ ഈ സിനിമയ്ക്ക് സ്ട്രോങ്ങായിട്ടുള്ള ഒരു കണ്ടന്റ് ഓൾറെഡി ഉണ്ടായിരുന്നു. ഇതിന്റെ കണ്ടന്റ് ഒരിക്കലും ജോയ് താക്കോൽക്കാരനുവേണ്ടി ഉണ്ടാക്കിയതല്ല. അതുകൊണ്ട് മാത്രമാണ് ഈ സെക്കൻഡ് പാർട്ട് ഫസ്റ്റ് പാർട്ടിനേക്കാൾ മികച്ചു നിൽക്കുന്നത്. ഇത് സെക്ക‍ൻഡ് പാർട്ടിനുവേണ്ടി ഉണ്ടാക്കിയ സിനിമയായിരുന്നെങ്കില്‍ ഒരിക്കലും ഇത്ര നല്ല സ്റ്റോറി ഉണ്ടാവില്ലായിരുന്നു. നേരെമറിച്ച് ഇതിന്റെ കഥയും സന്ദർഭവുമെല്ലാം വേറെയായിരുന്നു. പക്ഷേ, ഭയങ്കര വലിയ ഡയലോഗുകളും മറ്റും നായകൻ പറയുന്ന കാലം, ചിലപ്പോൾ അതിപ്പോഴും ഉണ്ടാവുമായിരിക്കാം, പക്ഷേ ഞാൻ പറഞ്ഞാൽ നന്നാവില്ലാന്ന് ഉറപ്പാണ്. അത് കുറച്ച് നർമ്മമായിട്ടും, ആളുകൾക്ക് പെട്ടെന്ന് റിസീവ് ചെയ്യാൻ പറ്റുന്ന രീതിയിലും ഒക്കെ പറയാൻ പറ്റണം. അങ്ങനെ തൃശൂർ ഭാഷയിൽ ഇത് പറഞ്ഞാൽ നന്നാവും എന്നൊരു തോന്നലുണ്ടാവുകയും അങ്ങനെയാണ് ജോയിയിലേക്ക് കഥ വന്നതും. ഏറ്റവും വലിയ മഹാത്ഭുതം എന്താന്നു വച്ചാൽ ഫസ്റ്റ് പാർട്ടിനേക്കാൾ മികച്ചതാണ് സെക്കൻഡ് പാർട്ട് എന്നു പറയുന്ന ഒരു കാര്യം അപൂർവ്വങ്ങളിൽ അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. അപൂർവ്വമായിട്ട് സംഭവിക്കുന്നതാണ് സെക്കൻഡ് പാർട്ട് ഉണ്ടാവുക എന്നത്. അപൂർവങ്ങളിൽ അപൂർവമാണ് സെക്കൻഡ് പാർട്ട് വിജയിക്കുക എന്നത്. അത് നമുക്ക് നേടിയെടുക്കാൻ കഴിഞ്ഞു എന്നത് വലിയൊരു അഭിമാനകരമായ കാര്യമാണ്.

∙ ഈ സിനിമയിൽ വളരെ ഡിഫറന്റ് ആയിട്ടുള്ള കാസ്റ്റിങ്ങ് ആയിരിക്കണം എന്ന് ഒരു ആഗ്രഹം ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. ഇതിനേപ്പറ്റി നമ്മൾ ഒരു പാടു ചര്‍ച്ചകളും നടത്തിയതാണ്. ഒരു പാട് തവണ ഈ സിനിമയുടെ സ്ക്രിപ്റ്റുമായിട്ട് ഇരുന്നതാണ്. കഴിഞ്ഞ നാലു സിനിമകളിൽ ഏറ്റവും കൂടുതൽ ഡിസ്കസ് ചെയ്തിട്ടുള്ള സിനിമ ഇതാണ്. ഒരിക്കലും ഒരാൾ ചിന്തിക്കില്ല ഉണ്ടപക്രു ഈ കഥാപാത്രം ചെയ്താൽ എങ്ങനെ ഇരിക്കുമെന്ന്. അങ്ങനെ ഒരു കഥാപാത്രം ഉണ്ടപക്രു ചെയ്യട്ടെ , ചെയ്താൽ നന്നായിരിക്കും എന്നു തോന്നി. അങ്ങനെയാണ് ഉണ്ടപക്രുവിനെ നമ്മൾ വിളിച്ചത്. അത് അദ്ദേഹത്തിനു പോലും വിശ്വസിക്കാൻ പറ്റിയില്ല. ഒരു ബാങ്കിന്റെ ജനറൻ മാനേജരായിട്ട്, ചെയ്താൽ എങ്ങനെയാവും, ആ ഒരു കോൺഫിഡൻസ് പോലുമില്ല. കാരണം ഉണ്ടപക്രുവിന്റെ പൊക്കക്കുറവിനെയാണ് ആളുകൾ തമാശയായിട്ട് ഇതുവരെ യൂസ് ചെയ്തിട്ടുള്ളത്.നമ്മൾ അങ്ങനെയല്ല. കാരണം അദ്ദേഹം പേഴ്സനൽ ലൈഫിൽ തന്നെ സക്സസ്ഫുൾ ആയിട്ടുള്ള ഒരാളാണ്. അത് സിനിമയിലേക്ക് നമ്മൾ ഇംപ്ലിമെന്റ് ചെയ്യുന്നു. അത്രേയുള്ളു.

∙ കുട്ടേട്ടൻ എന്നു പറയുന്നത് ഇത്രയും വർഷമായിട്ട് സിനിമയിൽ ഉള്ള ഒരു വ്യക്തിയാണ്. വേണമെന്നുണ്ടെങ്കിൽ മൂപ്പർക്ക്, ഞാൻ ഇത്രയും എക്സ്പീരിയൻസ്‍ഡ് ആയിട്ടുളള ഒരു ആക്റ്റർ അല്ലേ, ഈ കഥാപാത്രം എന്റെ കൈയിൽ സുരക്ഷിതമാണ് എന്നും പറഞ്ഞ് പുള്ളിക്ക് വേണമെങ്കിൽ വന്നു ചെയ്യാം. പക്ഷേ അങ്ങനെയല്ല, ഈ കഥാപാത്രത്തിന്റെ ഡെപ്ത് അറിഞ്ഞ് മുടിവരെ മൊട്ടയടിച്ചാണ് ആ മനുഷ്യൻ വന്നത്. അപ്പോൾ ആ കഥാപാത്രത്തെ അത്രയ്ക്ക് മികച്ചതാക്കണം എന്നൊരു ആഗ്രഹം ആ വ്യക്തിക്ക് ഉണ്ട്. സിനിമയോടുള്ള വിശപ്പ് ഇതുവരെ അടങ്ങിയിട്ടില്ല എന്നതാണ്. ഏതൊരു ആക്റ്ററും അങ്ങനെതന്നെയാണ്. ആ വിശപ്പ് അടങ്ങുന്നോ അന്ന് അദ്ദേഹത്തിന് സിനിമയില്ലാതാവുകയാണ്. അത് ആർക്കാണേലും അങ്ങനെതന്നെയാണ്. ഇതിനുവേണ്ടി ഹാർഡ് വർക്ക് ചെയ്തോണ്ടേയിരിക്കുക എന്നതൊരു സംഭവമാണ്. അത് അദ്ദേഹം ചെയ്യുന്നുണ്ട്, ഈ പ്രായത്തിലും. അത് നമ്മൾ പഠിക്കേണ്ടതായിട്ടുള്ള ഒരു കാര്യമാണ്. ഇത്ര വർഷം കഴിയുമ്പോഴും, 35 ഓ 40 ഓ വർഷം എന്തോ കഴിഞ്ഞു. ഇത്രയും വർഷം കഴിയുമ്പോൾ സ്വാഭാവികമായും ഒരാൾ എന്തിനാണ് ഇനി ഇതൊക്കെ എന്നു ചിന്തിച്ചാൽ തീർന്നില്ലേ. ആ ചിന്ത വരാൻ എളുപ്പമാണ്. ആ ചിന്ത മാറ്റിയെടുക്കാനാണ് ബുദ്ധിമുട്ട്.

∙ എനിക്കു കൊച്ചിയെപ്പറ്റി പറയാനുള്ളത് ഒരേ ഒരു കാര്യം എടുത്തു കഴിഞ്ഞാൽ കൊച്ചിയെ അറിയാത്തവർ ആരുമില്ല. അത്രയോറെ കൊച്ചി വളർന്നിട്ടുണ്ട്. അതുപോലെതന്നെ മാറേണ്ട ഒരു കാര്യമാണ് ഇവിടുത്തെ വേസ്റ്റ് മാനേജ്മെന്റ്. എവിടേയും കൊണ്ട് വേസ്റ്റ് ഇടാവുന്ന ഒരു സ്ഥലമാണ് കൊച്ചി. അതു മാറേണ്ട സമയം കഴിഞ്ഞു എന്നാണ് എനിക്കു തോന്നുന്നത്. ട്രാഫിക് നിയമം ശക്തമാവണം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. വേസ്റ്റ് ഇടാനുള്ള ഡസ്റ്റ്ബിൻ എന്നു പറയുന്ന ഒരു സാധനമുണ്ടല്ലോ, ആ ബിൻ ഇടയ്ക്കിടക്ക് സ്ഥാപിക്കണം എന്നാണ് എനിക്കു തോന്നുന്നത്.

ഇവിടുത്തെ കനാലുകളും കാര്യങ്ങളും മറ്റും ഒന്നു ക്ലിയർചെയ്താൽ തന്നെ ബാക്ക്്ടവാട്ടർ എന്നു പറഞ്ഞ് നമുക്ക് ഒരുപാട് ടൂറിസ്റ്റുകളെ നമുക്ക് ആകർഷിക്കാൻ പറ്റും എന്നാണ് തോന്നുത്തത്. നമ്മൾ വെനീസിൽ കണ്ടിട്ടുള്ള പോലെ അനേകം കാര്യങ്ങൾ ചെയ്യാൻ ഉള്ള സൗകര്യം നമ്മുടെ കൊച്ചിയിൽ തന്നെയുണ്ട്. നമ്മൾ ഇവിടെ ടോളുകൾ പിരിക്കുന്നുണ്ട്. പക്ഷേ അത് കാലാവധി കഴിഞ്ഞും പിരിക്കുന്നത് അതിക്രമമാണ്. അത് ഇവിടുത്തെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. ഉദാഹരണം. പാലിയേക്കര ടോൾ. അതു കൊടുക്കുന്ന ഒരു വ്യക്തി അറിഞ്ഞിരിക്കണം എത്ര നാൾ വരെ ഇതു കൊടുക്കണം എന്ന് ഒന്നറിഞ്ഞാൽ കൊള്ളാം. എത്ര ലക്ഷം രൂപ വരെയാണ് ഗവൺമെന്റിന് കിട്ടേണ്ടത്. അത്രയധികം വണ്ടികളാണ് ഇതിലെ ഒരു ദിവസം പോകുന്നത്.

∙ ചിലപ്പോൾ അഞ്ചു വർഷത്തിനു വേഷം ഇവിടുത്തെ മാറ്റങ്ങളും കാര്യങ്ങളും അറിഞ്ഞശേഷം പൂണ്യാളൻ 3 ക്ക് സ്കോപ്പുള്ളതാണ്.

∙ സിനിമ ഇറങ്ങുമ്പോഴേക്കും സിനിമ എങ്ങനെ ജനങ്ങള്‍ സ്വീകരിക്കും എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. അങ്ങനെയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. അപ്പോൽ അതിനോടുള്ള സ്നേഹം കൊണ്ടാണോ ഇങ്ങനെ തോന്നുന്നത്. എങ്കിൽ പോലും നമ്മൾ ഇങ്ങനെ ആലോചിച്ചു. പൊളിഞ്ഞാൽ പൊളിയട്ടെ. ഇത്ര നല്ലൊരു സിനിമ നമ്മൾ എടുത്തല്ലോ. അങ്ങനെ ഒരു സന്തോഷം എങ്കിലും ഉണ്ടല്ലോ എന്നു നമ്മൾ വിചാരിച്ചു.