Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിച്ചിരിയുടെ റോസാപ്പൂ; ടീസർ കാണാം

rosapoo-teaser

ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് ഒരുക്കുന്ന റോസാപ്പൂ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ടീസറും പ്രേക്ഷകരിൽ ചിരി ഉണർത്തും.

Rosapoo - Official Malayalam Teaser | Biju Menon | Vinu Joseph | Shibu Thameens

പുലി, ഇരുമുഗൻ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ ഷിബു തമീൻസ് ആണ് ചിത്രത്തിന്റെ നിർമാണം. ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രമായ എബിസിഡിയ്ക്ക് ശേഷം ഷിബു തമീൻസ് നിർമിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണിത്. 

രാജീവ് രവിയുടെ അസോഷ്യേറ്റായിരുന്ന വിനു പരസ്യരംഗത്തായിരുന്നു കൂടുതൽ സജീവം. കഴിഞ്ഞ ഒന്നരവർഷം കൂടെ കൊണ്ടുനടന്ന സ്വപ്നമാണ് ഇപ്പോൾ സിനിമയായി മാറുന്നത്. സിനിമയുടെ കഥയും തിരക്കഥയും വിനുവിന്റേതാണ്. സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം. 

നീരജ് മാധവ്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ബേസില്‍ ജോസഫ്, വിജയരാഘവൻ, തമിഴ് നടി അഞ്ജലി,  എന്നിവരാണ് മറ്റുതാരങ്ങൾ. വലിയതാര നിരതന്നെ അണിനിരക്കുന്ന ചിത്രത്തിൽ 143 കഥാപാത്രങ്ങളുണ്ട്. കൂടാതെ

ഈ 143 പേര്‍ക്കും അവരുടേതായ പ്രാധാന്യം സിനിമയിൽ ഉണ്ടാവുമെന്നും സംവിധായകന്‍ പറയുന്നു. ഒഡീഷന്‍ നടത്തിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരും തമിഴിൽ നിന്നാകും.