Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു

gautam-menn

സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയ്ക്കാണ് സംഭവം. ചെന്നൈയിലെ ചെമ്മെഞ്ചേരിയില്‍ വച്ചാണ് അപകടം. ചെന്നൈയിലേക്ക് പോവുകയായിരുന്ന ഗൗതം മേനോന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലിടിക്കുകയായിരുന്നു.

gautam-menn-2

മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

gautam-menn-4