Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ലക്ഷ്മി റിയാലിറ്റി ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി

lakshmi

സ്വകാര്യ തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ നിന്ന് അവാതരകയും നടിയുമായ ലക്ഷ്മി രാമകൃഷ്ണൻ ഇറങ്ങിപ്പോയി. ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൊന്നതെല്ലാം ഉൺമൈ എന്ന പരിപാടിയിൽ നിന്നാണ് ലക്ഷ്മി ഇറങ്ങിപ്പോയത്. ഇതാദ്യമായല്ല ഈ പരിപാടിയിൽ ഇത്തരം വിവാദങ്ങളുണ്ടാകുന്നത്. 

അവതാരകയുടെ സീറ്റിലിരിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ക്രൂവിലെ ഒരംഗം വരികയും മാഡത്തിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഇതു കേട്ട് ക്ഷുഭിതയായ നടി ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി. ക്രൂവിലെ അംഗങ്ങള്‍ തിരിച്ചുവരണമെന്ന് അപേക്ഷിച്ചിട്ടും അതൊന്നും ഗൗനിക്കാതെയാണ് ലക്ഷ്മി പുറത്തേക്ക് പോകുകയായിരുന്നു.

എന്നാൽ ഇത് ചാനലിന്റെ റേറ്റിങ് കൂട്ടാനുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും വിമർശനങ്ങൾ ഉയര്‍ന്നു. ലക്ഷ്മി ഇതിന് കൂട്ടുനിൽക്കരുതായിരുന്നെന്നും നിരവധിേപർ പറയുകയുണ്ടായി. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ല, ഞാൻ ഇങ്ങനെ ചെയ്തതില്‍ നിങ്ങളില്‍ എത്ര പേര്‍ എനിക്കെതിരെ ശബ്ദമുയര്‍ത്തുമെന്ന് അറിയില്ലെന്നും ലക്ഷ്മി പിന്നീട് ട്വീറ്റ് ചെയ്തു.

ചക്കരമുത്ത്, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് ലക്ഷ്മി.