Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണവ് വരുന്നു; 'ആദി' ടീസർ കാണാം

aadhi-teaser

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’ യുടെ ടീസർ പുറത്തിറങ്ങി. 40 സെക്കൻഡ് ആണ് ടീസറിന്റെ ദൈർഘ്യം. കടൽതീരത്തോടെ നടന്നകലുന്ന പ്രണവിനെയാണ് ടീസറിൽ കാണാനാകുക. അനിൽ ജോൺസന്റെ പശ്ചാത്തലസംഗീതമാണ് ടീസറിന്റെ മറ്റൊരു ആകർഷണം.

Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.