Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിന്റെ റിച്ചി; പ്രേക്ഷക പ്രതികരണം

richie-audience

നിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റിച്ചി തിയറ്ററുകളിലെത്തി. ലോക്കല്‍ റൗഡിയായിട്ടാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്.

2014-ല്‍ പുറത്തിറങ്ങിയ രക്ഷിത് ഷെട്ടി നായകനായ 'ഉളിദവരു കണ്ടംതേ' എന്ന കന്നഡ സിനിമയുടെ റീമേക്കാണ് റിച്ചി. നിവിന്‍ പോളി നായകനായ നേരത്തിന്റെ തമിഴ് പതിപ്പിനും മലയാളചിത്രം പ്രേമത്തിനും തമിഴകത്തുകിട്ടിയ സ്വീകാര്യത റിച്ചിക്ക് ഗുണമാകുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍. 

പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നു. നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളർത്തച്ഛനായാണ് പ്രകാശ് രാജ് എത്തുക. ഒരു പള്ളീലച്ചന്റെ വേഷമാണ് അദ്ദേഹത്തിന്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തിൽ നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവർ മറ്റുതാരങ്ങളാകുന്നു.