Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിച്ചിയെ വിമർശിച്ച് മലയാള സംവിധായകൻ

roopesh-richie

നിവിൻ പോളി ചിത്രം റിച്ചിയെ വിമർശിച്ച് സംവിധായകൻ രൂപേഷ് പീതാംബരൻ. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടന്തേ എന്ന കന്നഡ സിനിമയുടെ റീമേയ്ക്കായിരുന്നു റിച്ചി. എന്നാൽ ഒരു മാസ്റ്റർപീസ് ആയ സിനിമയെ റീമേയ്ക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞെന്ന് രൂപേഷ് പീതാംബരന്‍ പറയുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു രൂപേഷിന്റെ പ്രതികരണം.

രക്ഷിത് ഷെട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഒരു നടനും സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമകൾ ഒരുപാട് ഇഷ്ടമാണെന്നും രൂപേഷ് പറയുന്നു. ഉളിദവരു കണ്ടന്തേ അദ്ദേഹത്തിന്റെ മികച്ച വർക്ക് ആണെന്നും മാസ്റ്റർപീസ് ആയ ഒരു സിനിമയെ പീസ് ആക്കി മാറ്റിയത് വിശ്വസിക്കാൻ പ്രയാസമാണെന്നും രൂപേഷ് പറഞ്ഞു.