Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്‍പ്പനയുടെ മകള്‍ ശ്രീമയി ഇനി മുതല്‍ ശ്രീസങ്ഖ്യ; കാരണം

sreesankya

അമ്മയ്ക്കു കൊടുത്ത സ്നേഹവും അനുഗ്രഹവും എനിക്കും നിങ്ങൾ നൽകണമെന്ന കൂപ്പുകൈയോടെയാണു നടി കൽപനയുടെ മകൾ ശ്രീസങ്ഖ്യ മലയാള സിനിമയിലേക്കു വരുന്നത്. ‘കുഞ്ചിയമ്മയും അഞ്ചു മക്കളും’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന ശ്രീസങ്ഖ്യ സംസാരിക്കുന്നു.

നടി കൽപനയുടെ മകളും സിനിമാ രംഗത്തേക്ക്

ശ്രീമയി ശ്രീസങ്ഖ്യയാകുമ്പോൾ

sreesankya-1

ശ്രീമയി നല്ല പേരാണ്. എന്നാൽ ഇത്തിരി വൈബ്രേഷൻ കുറവാണ്. അമ്മയ്ക്കു (കൽപനയുടെ വിജയലക്ഷമി) ന്യൂമറോളജി അറിയാം. അമ്മ തിരഞ്ഞെടുത്തതാണു ഈ പേര്. പുരാണത്തിൽ സൂര്യഭഗവാന്റെ ഭാര്യയുടെ പേരാണു സങ്ഖ്യ. തമിഴിലും മലയാളത്തിലും ഒരു പോലെ സ്വീകാര്യമായ ഒരു പേരെന്ന നിലയിലാണു ഇത് സ്വീകരിച്ചത്.

കുഞ്ചിയമ്മ

തന്റേടിയായ ഒരു കഥാപാത്രമാണ് കുഞ്ചിയമ്മ. പേരിൽ മാത്രമേ ആ പ്രായമുള്ളു. കുഞ്ചിയമ്മയുടെ അഞ്ചു മക്കളായി കലാഭവൻ ഷാജോൺ, ഇർഷാദ്, ശ്രീജിത്ത് രവി, സാജു നവോദയ, ബിനു പപ്പു എന്നിവരാണ് അഭിനയിക്കുന്നത്.സുമേഷ് ലാലാണു സംവിധായകൻ.

ആദ്യ ചിത്രത്തിൽ തന്നെ നായിക

സിനിമയിൽ നായികയാകണമെന്നാണു ആഗ്രഹം. കോമഡി ചെയ്യില്ലെന്നല്ല. കോമഡി സ്വീക്വൻസുകൾ ഉണ്ടെങ്കിൽ അതും ചെയ്യാൻ സന്തോഷമേയുള്ളു.

ക്യാമറയ്ക്കു മുന്നിൽ

സിനിമയിലെ രംഗങ്ങൾ കണ്ട ശേഷം ഇത് നീ തന്നെയാണോ എന്ന അന്ധാളിപ്പിലായിരുന്നു എല്ലാവരും.നാണം കുണുങ്ങിയായ ഒരാൾ പെട്ടെന്നു സിനിമയിൽ അഭിനയിക്കുന്നതിന്റെ ഞെട്ടലിലായിരുന്നു അവർ. സിനിമ എങ്ങനെയാണെന്നു ധാരണ വീട്ടിൽ നിന്നു തന്നെ എനിക്ക് കിട്ടിയിട്ടുണ്ട്.എല്ലാം ചെയ്തു കണ്ടു ശീലമുണ്ട്. ബാക്കിയൊക്കെ കാർത്തു(കലാരഞ്ജിനി) പറഞ്ഞു തരും. ഞാൻ കുട്ടിയായിരുന്നപ്പോൾ എന്റെ ഷൂട്ടിങ് സെറ്റിൽ കൊണ്ടുപോയിട്ടില്ല. ഞങ്ങളുടെ വീട് തന്നെ സിനിമയാണ്. ഡയലോഗ് ഡെലിവറി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അത് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

പഠനം

നാലു മുതൽ 12 വരെ കേരളത്തിലാണു പഠിച്ചത്. ഇപ്പോൾ ചെന്നൈ എസ്ആർഎം സർവകലാശാലയിൽ വിഷ്വൽ കമ്യൂണിക്കേഷൻ ഒന്നാം വർഷ വിദ്യാർഥിയാണ്.

കലാരഞ്ജിനി, ഉർവശി, കൽപന

അഭിനയത്തിൽ മൂന്നു പേരും മൂന്നു തലങ്ങളിലുള്ളവരാണ്.കാർത്തു (കലാരഞ്ജിനി) നാച്ചുറലാണ്. പൊടിചേച്ചി (ഉർവ്വശി) സിറ്റുവേഷന് അനുസരിച്ച് അഭിനയിക്കുന്ന കൂട്ടത്തിലാണ്. മിനു അമ്മ (കൽപന) ഹ്യൂമറസാണ്..എല്ലാവർക്കും അഭിനയം എന്ന കല ലഭിച്ചത് അമ്മയിൽ (അമ്മൂമ്മ വിജയലക്ഷ്മി) നിന്നാണ്. പുതിയ തലമുറയിലെ കുട്ടികളായ ഞങ്ങൾക്കും അതു തന്നെയാണു അടിസ്ഥാനം. കുഞ്ഞാറ്റയായലും (ഉർവശിയുടെ മകൾ) സഹോദരങ്ങളായാലും എല്ലാവരും സിനിമയിലേക്കു തന്നെയാണു വരുന്നത്.

അമ്മയുടെ സിനിമകളിൽ പ്രിയപ്പെട്ടത്

ചാർളി, ബാംഗ്ലൂർ ഡേയ്സ്, പണ്ടത്തെ സിനിമകളിൽ തമിഴിൽ സതിലീലാവതി അങ്ങനെ ഒത്തിരി സിനിമകൾ ഇഷ്ടമാണ്.