Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമലീല തെലുങ്കിൽ റീമേയ്ക്കിനൊരുങ്ങുന്നു

dileep-kalyan

ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രം രാമലീല തെലുങ്കിൽ റീമേയ്ക്കിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. തെലുങ്ക് താരം കല്യാൺ റാം ആണ് റീമേയ്ക്കിന് താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. 

പൊളിറ്റിക്കൽ ത്രില്ലർ ആയതിനാൽ തെലുങ്കിലും ചിത്രം സ്വീകരിക്കപ്പെടുമെന്നുള്ള വിശ്വാസത്തിലാണ് കല്യാണ്‍. തെലുങ്കിലെ മറ്റ് സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കുമായി രാമലീലയുടെ പ്രത്യേക പ്രദർശനവും കല്യാണ്‍ നടത്തുകയുണ്ടായി.

എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.