Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപ്പൻ കപ്പുംകൊണ്ടേ പോകൂ; ആട് 2 ട്രെയിലർ

aadu-2-trailer

തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സിനിമയുടെ ആദ്യ ഭാഗത്തിലെ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. രണ്ട് മിനിറ്റ് ഇരുപത്തിയൊന്ന് സെക്കൻഡ് ആണ് ട്രെയിലറിന്റെ ദൈർഘ്യം.

Aadu 2 Official Trailer | Jayasurya | Midhun Manuel Thomas | Sunny Wayne | Vijay Babu | Vinayakan

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കോമഡിയ്ക്കാണ് പ്രാധാന്യമെങ്കിലും മാസ് ആക്​ഷൻ രംഗങ്ങളായിരിക്കും ആട് 2വിന്റെ പ്രത്യേകത.

ഷാൻ റഹ്മാൻ തന്നെയാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം. ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.