Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്നാലും എന്റെ ലാലേട്ടാ, ഇതൊക്കെ എങ്ങനെ’

lal-odiyan

ഒടിയനുവേണ്ടി തടി കുറച്ച മോഹൻലാലിന്റെ ചിത്രം പുറത്തുവന്നിരുന്നു. ആരാധകര്‍ കണ്‍നിറയെ കാണാന്‍ ഇഷ്ടപ്പെടുന്ന താരത്തിന്റെ പുതിയ ചിത്രം ഇന്ന് പുറത്തിറങ്ങിയ മലയാള മനോരമ ദിനപത്രമാണ് പുറത്തുവിട്ടത്. സുഹൃത്തും നിര്‍മാതാവുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ തോളില്‍ കയ്യിട്ട് ചെന്നൈയിലെ ഹോട്ടലില്‍ ലാല്‍ നില്‍ക്കുന്ന ചിത്രമാണ് പ്രസിദ്ധീകരിച്ചത്.

ഇതോടെ സിനിമയിലെ ഒടിയന്‍ ലുക്ക് കാണാൻ ആരാധകരുടെ ആവേശവും ആകാംക്ഷയും ഇരട്ടിയായിരിക്കുകയാണ്. ഡിസംബർ പതിമൂന്നിന് കാലത്ത് പത്തു മണിക്കാണ് പുതിയ ലുക്കിൽ ലാൽ എത്തുന്നത്.

മോഹന്‍ലാലിന്റെ മേക്ക്ഓവറിനെക്കുറിച്ച് സംവിധായകൻ സാജിദ് യഹിയയുടെ വാക്കുകൾ–

'Age is just a number', എന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു ...ഇന്നിപ്പോൾ രാവിലെ മനോരമ എടുത്ത് ഈ ഫോട്ടോ കണ്ടപ്പോൾ മേൽപറഞ്ഞ വാചകത്തിന്, ഒരു മഹാനടൻ തന്റെ ശരീരം കൊണ്ട് അടിവര ഇടുന്നത് എങ്ങനെ എന്നും കണ്ടു..

ഒടിയനായുള്ള കാത്തിരിപ്പിന് ഒപ്പം, പ്രതിഭയും പ്രതിഭാസവും കടന്ന ഈ മനുഷ്യനോട്, മനസ്സ് ഒരായിരം ആവർത്തി ചോദിച്ചുകൊണ്ട് ഇരിക്കുന്നു..ചുമ്മാ ഒന്ന് അറിയാൻ വേണ്ടി മാത്രം ..'എന്നാലും എന്റെ ലാലേട്ടാ ..ഇതൊക്കെ എങ്ങിനെ?'