Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ് കൂളായി മമ്മൂട്ടി; മാസ്റ്റർ പീസ് എക്സ്ക്ലൂസീവ് വിഡിയോ

Masterpiece Location Video

ലൊക്കേഷൻ കാഴ്ചകളടങ്ങിയ മാസ്റ്റർ പീസിന്റെ എക്സ്ക്ലൂസീവ് മെയ്ക്കിങ് വിഡിയോ മനോരമ ഒാൺലൈൻ പുറത്തു വിട്ടു. മാസ് ലുക്കിൽ നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടിയാണ് വിഡിയോയിലെ പ്രധാന ആകർഷണം. കൊല്ലം ഫാത്തിമ മാതാ കോളജിലെ ലൊക്കേഷനിൽ നിന്നുള്ള കാഴ്ചകൾ സിനിമയെക്കുറിച്ചുള്ള ആരാധക പ്രതീക്ഷ വർധിപ്പിക്കുന്നതാണ്.  

മമ്മൂട്ടിയും യുവതാരങ്ങളും നിറഞ്ഞു നിൽക്കുന്ന വിഡിയോയിൽ സംവിധായകൻ  അജയ് വാസുദേവും ക്യാമറാമാൻ വിനോദ് ഇല്ലമ്പള്ളിയുമുണ്ട്. ലൊക്കേഷനിലൊക്കെ ഗൗരവക്കാരനാണ് മമ്മൂട്ടിയെന്ന് പൊതുവെ ആളുകൾ പറയാറുണ്ടെങ്കിലും വിഡിയോയിൽ അദ്ദേഹം വളരെ പ്രസന്നവദനനായി തനിക്ക് ചുറ്റുമുള്ള ആളുകളോടൊക്കെ നർമം പങ്കു വയ്ക്കുന്നതു കാണാം. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 21–ന് തീയറ്ററുകളിൽ എത്തും. 

related stories