Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനെയും ബാഹുബലിയെയും മാസ്റ്റർപീസ് തകർക്കും: സന്തോഷ് പണ്ഡിറ്റ്

santhosh-mammootty

മലയാളത്തിൽ സകല റെക്കോർഡുകളും തകർത്ത് മാസ്റ്റർപീസ് സൂപ്പർഹിറ്റായി മാറുമെന്ന് സന്തോഷ് പണ്ഡിറ്റ്. റെക്കോർഡുകളുടെ നെറുകയിൽ ഇനി ഒരു പേരു മാത്രമേ കാണൂ. അതു മമ്മൂക്കയുടേതാകുമെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം–

മക്കളേ, കേരളത്തിൽ ഡിസംബർ 21ന് ഒാഖി കൊടുങ്കാറ്റിനേക്കാൾ വേഗതയിൽ ശക്തയിൽ ഒരുഗ്രൻ കൊടുങ്കാറ്റു ആഞ്ഞടിക്കും. ‘മാസ്റ്റർപീസ്’ എന്നാണ് ആ കൊടുങ്കാറ്റിന്റെ പേര്.....ആ സിനിമാറിലീസായാൽ "പുലിമുരുകൻ" ,"ബാഹുബലി 2" അടക്കം എല്ലാ സിനിമകളുടേയും ഇന്നോളും കഷ്ടപ്പട്ട് ഉണ്ടാക്കിയെടുത്ത റെക്കോർഡുകൾ എല്ലാം സിംപിൾ ആയി തകരും....നോക്കിക്കോ...റെക്കോർഡുകളുടെ നെറുകയിൽ ഇനി ഒരു പേരു മാത്രമേ കാണൂ....അതു മമ്മൂക്കയുടേതാകും...ട്ടോ....

"പുലി മുരുകൻ" എന്ന മെഗാഹിറ്റിനു ശേഷം ഉദയ്കൃഷ്ണ സാർ തിരക്കഥ രചിച്ച, " രാജാധി രാജ" എന്ന സൂപ്പർഹിറ്റിന് ശേഷം അജയ് വാസുദേവ്
സാർ സംവിധാനം ചെയ്ത സിനിമയാണ് ‘മാസ്റ്റർപീസ്’..വിനോദ് സാർ ക്യാമറ. പൂനം ജീ, വരലഷ്മി ജീ എന്നിവരാണ് നായികമാർ...

കൂടെ മമ്മൂക്കയോടൊപ്പം ഞാനും...എന്റെ സമകാലികരായ ന്യൂജനറേഷൻ നടന്മാർ നിവിൻ പോളിക്കും, ദുൽക്കറിനു പൊലും ഇതുവരെ
മമ്മൂക്കയോടൊപ്പം ഒരു റോൾ ചെയ്യുവാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല...അതു കൊണ്ടു തന്നെ ഞാൻ ഹാപ്പി ആണ്...

മറ്റു സിനിമാക്കാർക്കെല്ലാം ഫ്രീ ആയിട്ടൊരു ഉപദേശം തരാം....വെറുതേ ‘മാസ്റ്റർപീസ്’ ന്റെ കൂടെ നിങ്ങളുടെ സിനിമയൊന്നും
റിലീസ് ചെയ്യുവാനുള്ള സാഹസം കാണിക്കരുത്....ആ അഗ്നിയിൽ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും...പിന്നെ കരഞ്ഞിട്ടു കാരൃമില്ല....ബാക്കിയെല്ലാം ഈ സിനിമ റിലീസായതിന് ശേഷം നമ്മുക്കു പറയാം...

(വാൽകഷ്ണം:- ഞാനീ ചിത്രത്തിൽ അഭിനയിച്ചതു കൊണ്ടല്ല, മറിച്ച് ഈ സിനിമയുടെ ഒന്നൊന്നര ട്രെയിലർ കണ്ടതു കൊണ്ടാണ് ഇതൊരു മെഗാ ഹിറ്റാകും എന്നു ഞാൻ പ്രവചിച്ചത്...)

related stories