ഒടിയൻ എന്ന ചിത്രത്തിലേക്കായി മോഹൻലാൽ നടത്തിയ രൂപമാറ്റം അമ്പരപ്പിക്കുന്നതാണ്. ആ രൂപത്തിലുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം നമ്മൾ കണ്ടതുമാണ്. എന്നിട്ടും കൗതുകം തീരുന്നില്ല. ദാ അതേ മോഹൻലാൽ കൊച്ചിയിലെത്തി. അക്ഷരാർഥത്തിൽ കൊച്ചിയെ നിശ്ചലമാക്കി ആ വരവ്. ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മോഹൻലാൽ എത്തിയത്. ആരവങ്ങൾക്കു നടുവിലൂടെയെത്തിയ മോഹൻലാൽ എന്ന അഭിനയ വിസ്മയം ആരെയും അമ്പരപ്പിക്കും.
മേക്ക് ഓവറിൽ മോഹൻലാൽ കൊച്ചിയിൽ. കൂടുതൽ ചിത്രങ്ങൾ കാണാം
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിലെ, മാണിക്യൻ എന്ന കഥാപാത്രത്തിനു വേണ്ടി 18 കിലോയോളം ശരീരഭാരമാണ് മോഹന്‍ലാൽ കുറച്ചത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി മഹാനടൻ എടുത്ത പ്രയത്നത്തെ കയ്യടികളോടെയും ആദരവോടെയുമാണ് പ്രേക്ഷകപക്ഷം സ്വാഗതം ചെയ്തത്. കൊച്ചിയിലെ ഈ വരവേൽപ് അതിനു തെളിവാകുന്നു.