Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റായൊരു കാഴ്ചപ്പാടോട് കൂടി ഈ മമ്മൂട്ടി ചിത്രത്തെ സമീപിക്കരുത്; ഷാംദത്ത്

streetlight-director

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മെഗാസ്റ്റാർ എത്തുക. പ്രശസ്ത ഛായാഗ്രാഹകനായ ഷാംദത്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്.

ഈ സിനിമയുടെ സ്വഭാവത്തെപ്പറ്റി പലതരത്തിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായപ്പോൾ അതിനൊരു വിശദീകരണവുമായി സംവിധായകൻ തന്നെ രംഗത്തെത്തി. അദ്ദേഹത്തിന്റെ വാക്കുകൾ താഴെ കൊടുക്കുന്നു...

‘സ്ട്രീറ്റ് ലൈറ്റ്സിനെ കുറിച്ച് എനിക്ക് പറയാനുള്ളത്

എന്റെ ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങിയ അന്ന് മുതൽ ഇന്ന് വരെ പല മാധ്യമങ്ങളിലും ഈ ചിത്രത്തിന്റെ സ്വാഭാവത്തെപ്പറ്റിയുള്ള ചർച്ചകളും അനുമാനങ്ങളും കാണാൻ ഇടയായിരുന്നു...Dark Thriller, Suspense Thriller, Action Thriller, Crime thriller...അങ്ങനെ പലതും... പക്ഷെ ഈ സിനിമ മേൽപറഞ്ഞ ഒരു ഗണത്തിലും ഉൾപ്പെടുന്ന ഒന്നല്ല...ഈ ചിത്രത്തിൽ ആക്​ഷൻ സീക്വൻസ് ഉണ്ട്, എന്ന് കരുതി ഈ സിനിമ ഒരു ആക്​ഷൻ ത്രില്ലർ എന്ന് തീർത്തും പറയാൻ പറ്റില്ല. അതുപോലെ തന്നെ സസ്പെൻസ് എലമെന്റ്സ് ഉണ്ട്, ക്രൈം സിറ്റുവേഷൻസ് ഉണ്ട്...എന്നിരുന്നാലും കൃത്യമായി ആ ഗണത്തിലും ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല..

സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഈ സിനിമയെ ഒരു 'entertainment thriller' എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം. Entertainment എന്ന് പറയുമ്പോൾ, എല്ലാ തരം പ്രേക്ഷകർക്കും പ്രത്യേകിച്ചു കുടുംബപ്രേക്ഷകര്‍ക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ളതാണ് ഈ ചിത്രത്തിന്റെ ഘടന. ഒരു ത്രില്ലർ ചിത്രമായിട്ടു കൂടി, അശ്ലീല സംഭാഷണങ്ങളോ അമിതമായ വയലൻസോ ഒന്നും ഈ ചിത്രത്തിൽ ഇല്ല... മറിച്ച് എല്ലാ തരത്തിലുള്ള പ്രേക്ഷകരിലും ഞങ്ങൾ പറയാൻ പോകുന്ന സബ്ജക്ടിലൂടെ 'ത്രിൽ' നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്...

തിരക്കഥ ഡിമാൻഡ് ചെയ്യുന്ന നർമം, വികാരരംഗങ്ങൾ, ആക്​ഷൻ, പ്രണയം....കൂടാതെ ഗാനങ്ങൾ.. ഇവയെല്ലാം സ്ട്രീറ്റ് ലൈറ്റ്‌സ് നിങ്ങൾക്കായി ഒരുക്കി വച്ചിട്ടുണ്ട്. ഗാനങ്ങളെപ്പറ്റി പറയാൻ ആണെങ്കിൽ ചിത്രത്തിൽ 4 പാട്ടുകൾ ആണുള്ളത് എല്ലാം കഥയെ കൊണ്ടു പോകുന്ന രീതിയിലുള്ള പാട്ടുകൾ.

ഞാൻ ഈ ചിത്രത്തിന്റെ genreനെ പറ്റി ഇപ്പൊ ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ കാരണം പ്രധാനമായും, തെറ്റായ ഒരു കാഴ്ചപ്പാടോട് കൂടി ആരും ഈ സിനിമയെ സമീപിക്കരുത് എന്നെനിക്ക് നിർബന്ധം ഉള്ളത് കൊണ്ടാണ്... സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ള ആളുകളിലേക്ക് ഞാൻ ഈ പറഞ്ഞത് എത്തിച്ചു കൊണ്ടുള്ള സഹകരണം ഞാൻ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നു...

ജനുവരി 26 ന് സ്ട്രീറ്റ് ലൈറ്റ്‌സ് കത്തിതുടങ്ങുന്നതിന് മുൻപ് കൂടുതൽ വിശേഷങ്ങളുമായി ഞാൻ വീണ്ടും വരുന്നതായിരിക്കും...

related stories