Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോക്സ്ഓഫീസ് മാസ്റ്റർ; മാസ്റ്റർപീസ് 40 കോടി ക്ലബിൽ

MASTER-PIECE-MAMMOOTTY

ക്രിസ്മസ് റിലീസായി കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് 40 കോടി ക്ലബിൽ. സിനിമയുടെ നിർമാതാക്കളായ റോയൽ സിനിമാസ് ആണ് വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

ലോകമൊട്ടാകെ 13000 ഷോയിലൂടെയാണ് 40 കോടി ബോക്‌സ്ഓഫീസില്‍ നിന്നു വാരിയത്. കേരളത്തിൽ ഇപ്പോഴും 103 കേന്ദ്രങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. 

ആദ്യ ദിനം തന്നെ 5.1 കോടി നേടി മലയാളത്തില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് സിനിമ സ്വന്തമാക്കിയിരുന്നു. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി ചിത്രത്തിന്റെ മികച്ച കലക്ഷന്‍ കൂടിയാണിത്.

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍പീസ് . സ്‌റ്റൈലിഷ് പ്രൊഫസറായ എഡിയായാണ്് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്.

ഉണ്ണി മുകുന്ദന്‍ , ഗോകുല്‍ സുരേഷ്‌ഗോപി , മക്ബൂല്‍ സല്‍മാന്‍ , വരലക്ഷ്മി , മുകേഷ് തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് അണിനിരന്നത്.

related stories