Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനുവരി 26ന് മമ്മൂട്ടിയും പ്രണവും ഒരുമിച്ചെത്തും

pranav-mammootty

മമ്മൂട്ടി–മോഹൻലാൽ ചിത്രങ്ങൾ ഒരുമിച്ച് റിലീസ് എത്തുക മലയാളികളെ സംബന്ധിച്ചടത്തോളം ആഘോഷം തന്നെയാണ്. ഇപ്പോഴിതാ അങ്ങനെയൊരു താരപോരാട്ടം വരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടിയുടെയും പ്രണവ് മോഹൻലാലിന്റെയും സിനിമകൾ ഒരേദിനം തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഷാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സ്, ജീത്തു ജോസഫ്–പ്രണവ് ചിത്രം ആദി എന്നിവയാണ് ജനുവരി 26ന് തിയറ്ററുകളിലെത്തുക. റിലീസ് തിയതി സംവിധായകർ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ട്രീറ്റ് ലൈറ്റ്സ്

Street Lights Official Teaser | Mammootty | PlayHouse Motion Pictures | entertainment thriller 2018

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകൻ ഷാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം ആക്‌​ഷൻ ത്രില്ലറാണ്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. തമിഴിലും മലയാളത്തിലും വ്യത്യസ്ത താരങ്ങളാണ് അണിനിരക്കുന്നത്. പ്ലേ ഹൌസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

ആദി

Aadhi Official Trailer | Pranav Mohanlal | Jeethu Joseph | Goodwill Entertainments

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം. ആദിത്യ മോഹൻ എന്ന കഥാപാത്രമായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. 

Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്.

related stories