Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കുട്ടി ഞാനല്ല: ആരാധകനോട് ദുൽക്കർ

dulquer-child

ദുൽക്കർ സല്‍മാനും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ കാണാന്‍ കാത്തിരിക്കുന്നവരാണ് നാമെല്ലാം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോഴും വലിയ വരവേൽപ് ആണ് ലഭിക്കുക.

ചെറുപ്പകാലത്ത് മമ്മൂട്ടി ഒരു കുട്ടിയെയും എടുത്ത് നിൽക്കുന്നൊരു ചിത്രം ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. വാപ്പച്ചിയുടെ ആൺകുട്ടി ദുൽക്കർ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.

സത്യത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള ആ കുട്ടി ദുൽക്കർ അല്ലായിരുന്നു. അവസാനം ദുൽക്കർ തന്നെ മറുപടിയുമായി എത്തി. ആ കുട്ടി താനല്ലെന്നായിരുന്നു ആരാധകന് മറുപടിയായി ദുൽക്കർ പറഞ്ഞത്.

related stories