Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പു എനിക്ക് മകനെപ്പോലെ: മമ്മൂട്ടി

mammootty-pranav-dulquer

പ്രണവിനും മോഹൻലാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ. മലയാളസിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്ന അപ്പുവിന് എല്ലാ ആശംസകളും നേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. 

‘സിനിമാലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന ഞങ്ങളുടെ പ്രിയ അപ്പുവിന് എല്ലാ ആശംസകളും. ഞങ്ങളുടെ കൺമുന്നിൽ വളർന്ന അവൻ മക്കളിലൊരാളെപ്പോലെയാണ്. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാൻ അവനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കളായ ലാലിനും സുചിയ്ക്കും എല്ലാ ആശംസകളും.’–മമ്മൂട്ടി പറഞ്ഞു.

നേരത്തെ മോഹൻലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇന്നലെ വൈകിട്ടാണ് മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവും മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.

പ്രണവ് ആദ്യമായി നായകനായി എത്തുന്ന ആദി സിനിമ റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി മലയാളത്തിന്റെ പ്രിയതാരത്തില്‍ നിന്നും അനുഗ്രഹം മേടിക്കാനായി എത്തിയതായിരുന്നു പ്രണവ് മോഹൻലാല്‍. എല്ലാ ആശംസകളും നൽകിയ മമ്മൂട്ടി, പ്രണവിനും സിനിമയ്ക്കും എല്ലാ ആശംസകളും നേരുകയുണ്ടായി. നിർമാതാക്കളായ ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു.