Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ വീട്ടിൽ മോഹൻലാൽ കുടുംബസമേതം

mammootty-lal

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമ കാണാൻ കൊതിക്കുന്നവരാണ് മലയാളികൾ. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള കുടുംബചിത്രമാണ് സമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്.

mammootty-lal-1

മമ്മൂട്ടിയുടെ വീട്ടില്‍ മോഹന്‍ലാല്‍ കുടുംബ സമേതം എത്തിയതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മോഹൻലാലും ഭാര്യ സുചിത്രയും പ്രണവും ഒപ്പമുണ്ടായിരുന്നു.

mammootty-lal-3

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരേങ്ങറ്റം കുറിക്കുന്ന ആദിയുടെ പ്രിവ്യൂ ഷോ കാണാനാണ് താരകുടുംബങ്ങള്‍ ഒരുമിച്ചതെന്ന് റിപ്പോർട്ട് ഉണ്ട്. മിനി തിയറ്റര്‍ ഉള്‍പ്പടെ ക്യുബ് ബ്രോഡ്കാസ്റ്റിംഗ് സംവിധാനം വരെ മമ്മൂട്ടിയുടെ വീട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കുടുംബത്തിനു ഒപ്പം മകന്റെ അരങ്ങേറ്റ ചിത്രം കാണാന്‍ വന്നത് താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. രണ്ടുപേരുടെയും ആരാധകർ ഈ വാർത്തയും ചിത്രങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.

mammootty-lal-4

മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ്സും പ്രണവ് മോഹൻലാലിന്റെ ആദിയും ഒരേദിനമാണ് തിയറ്ററുകളിലെത്തുന്നത്.