Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമയുടെ ‘സെക്‌സ് സൈറണ്‍’ വിശേഷണത്തോട് വിയോജിപ്പ്: മലയാള സംവിധായകൻ

rima-namitha

പുലിമുരുകൻ സിനിമയെ വിമർശിച്ച നടി റിമ കല്ലിങ്കല്ലിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടത്തില്‍ ആകെയുളള നാല് സ്ത്രീ കഥാപാത്രങ്ങളെയും മോശമായാണ് ചിത്രീകരിച്ചതെന്നായിരുന്നു റിമ പറഞ്ഞത്. ‘വഴക്കാളിയായ ഭാര്യ, നായകനെ വശീകരിക്കാന്‍ വരുന്ന സെക്‌സ് സിംബലായ സ്ത്രീ, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറിവിളിക്കുന്ന അമ്മായി അമ്മ’ എന്നായിരുന്നു റിമയുടെ പരാമര്‍ശം. പുലിമുരുകനെ പേരെടുത്ത് പറയാതെ ആയിരുന്നു റിമ വിമര്‍ശിച്ചത്.

വിമർശനത്തില്‍ റിമയ്ക്കെതിരെ മലയാളസംവിധായകനായ സജിത് ജഗദ്നന്ദൻ രംഗത്തെത്തി. 

‘പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത്. ഒരു അഭിനേത്രി എന്ന നിലയ്ക്ക് അതവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. റിമ ‘സെക്‌സ് സൈറണ്‍” എന്നു വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നു. സെക്‌സ് സൈറണ്‍ അതെന്താ പുതിയ സംഭവം.’ എന്ന് സജിത് കുറിച്ചു.

 ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖമെന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിത്.