Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ കയ്യിലെ കുഞ്ഞ് നിഖിൽ; ചിത്രത്തിന് പിന്നിലെ കഥ

mammootty-nikhil

തന്റെ കുട്ടിക്കാലത്തെ ചിത്രമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥയെപ്പറ്റി ദുൽക്കർ തന്നെ വെളിപ്പെടുത്തിയിരുന്നു. വാപ്പച്ചിയുടെ മകന്‍ എന്ന അടിക്കുറിപ്പുമായി ഒരു ആരാധകനാണ് മമ്മൂട്ടിക്കൊപ്പം ഒരു കുട്ടി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. 

ആ ചിത്രത്തിലുള്ള കുഞ്ഞ് താനല്ലെന്ന് ദുല്‍ക്കർ തന്നെ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് ഈ കുഞ്ഞ് ആരെന്നായിരുന്നു ആരാധകരുടെ അന്വേഷണം. ഇപ്പോഴിതാ ആ കുട്ടി താനാണ് എന്ന് ചൂണ്ടിക്കാട്ടി നിഖില്‍ ഇക്ബാല്‍ എന്ന യുവാവ് രംഗത്ത്.

എറണാകുളത്ത് ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോള്‍ കുഞ്ഞായിരിക്കുന്ന തന്നെ എടുപ്പിച്ച് ഉമ്മ പകര്‍ത്തിച്ചതാണ് ഈ ഫോട്ടോയെന്ന് നിഖിൽ പറയുന്നു.

നിഖിലിന്റെ കുറിപ്പ് വായിക്കാം–

നിഖില്‍ ഇക്ബാല്‍ എന്ന എന്നെ, ഒരു വയസ്സുള്ളപ്പോള്‍ ‘മമ്മൂട്ടി’ എടുത്ത ഫോട്ടോയാണിത്. 2012 ല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്യുകയുണ്ടായി. ഈ പോസ്റ്റിന് മുമ്പ് ഇങ്ങനെയൊരു ഫോട്ടോ ഓണ്‍ലൈനില്‍ പ്രചരിച്ചിട്ടില്ല.

ഒരു വയസുള്ളപ്പോള്‍ മമ്മൂട്ടി എടുത്തിട്ടുണ്ട് എന്നത് ആന കാര്യമല്ല എങ്കിലും, കുടുംബ ആല്‍ബത്തിലെ ഫോട്ടോ മറ്റൊരാളുടെ പേരില്‍ പ്രചരിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി! 2012 ജനുവരിയില്‍ എന്റെ ഫാമിലി ആല്‍ബത്തില്‍ നിന്ന് ഷെയര്‍ ചെയ്തതാണ് ഈ ഫോട്ടോ. അതിന് മുന്‍പ് ഇങ്ങനൊരു ചിത്രം ഓണ്‍ലൈനില്‍ വന്നിട്ടില്ല.

കുറെ സിനിമാ, എഫ്ബി പേജുകളെല്ലാം കൂടി ഇത് ദുൽക്കര്‍ സല്‍മാനാണെന്ന് അടിച്ചിറക്കി. എന്റെ ഭാഗത്തും തെറ്റുണ്ട്, വാട്ടര്‍ മാര്‍ക്ക് ചെയ്‌തേ ഇതൊക്കെ പുറത്ത് വിടാന്‍ പാടുണ്ടായിരുന്നുള്ളൂ. ദുൽക്കർ തന്നെ പ്രതികരിച്ച സ്ഥിതിക്ക് ഈ വിഷയം ഇവിടെ അവസാനിക്കുമെന്ന് കരുതുന്നു.

related stories