Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗബിൻ ഷാഹിറിനു എന്റെ വിവാഹ സമ്മാനം: മമ്മൂട്ടി

mammootty-soubin

മമ്മൂട്ടി നായകനായി എത്തുന്ന സ്ട്രീറ്റ് ലൈറ്റ്സ് റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രത്തിൽ സൗബിൻ ഷാഹിർ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഓഡിയോ ലോഞ്ചിന് ഭാര്യ ജാമിയയ്ക്കൊപ്പമാണ് സൗബിൻ എത്തിയത്. ഓഡിയോ ലോഞ്ചിന്റെ സമയത്ത് ഇത് സൗബിനുള്ള എന്റെ വിവാഹസമ്മാനമെന്ന് തമാശരൂപേണ മമ്മൂട്ടി പറയുകയുണ്ടായി. തുടർന്ന് സ്ട്രീറ്റ് ലൈറ്റ്സ് എന്ന സിനിമ നിർമിക്കാനുണ്ടായ കാരണവും അദ്ദേഹം വെളിപ്പെടുത്തി.

Mammootty Funny Speech | Soubin Shahir

മമ്മൂട്ടിയുെട വാക്കുകളിലേയ്ക്ക്–

ഈ കഥയിൽ ഒരു നായകനാണ് ഞാൻ. സ്ട്രീറ്റ് ലൈറ്റ്സിൽ പല നായകന്മാരുണ്ട്. വെളുപ്പിന് ആരംഭിച്ച് രാത്രി അവസാനിക്കുന്ന സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്സ്. എന്റെ കഥാപാത്രത്തിന്റെ ഭൂതകാലകഥ പറയുന്നത് തമിഴ്നാട്ടിലാണ്. ആ ഭാഗങ്ങളിലൊക്കെ സിനിമയിൽ തമിഴാണ് പറയുന്നത്. അതുകൊണ്ടാണ് മറ്റുഭാഗങ്ങളും തമിഴിലെടുത്ത് തമിഴ് ചിത്രം കൂടിയായി ഒരുക്കിയത്. അല്ലാതെ മനഃപൂർവം ചെയ്തതല്ല. കഥ കേട്ടപ്പോൾ പെട്ടന്ന് തന്നെ അതിലേക്ക് ആകർഷിച്ചു. ത്രില്ലർ ചിത്രമാണ്. സിനിമയുടെ കഥയോട് പ്രത്യേകതാൽപര്യം തോന്നി. അങ്ങനെയാണ് നിർമിക്കാൻ തീരുമാനിക്കുന്നത്.

related stories