Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണവിന്റെ യാത്ര തുടരുന്നു

Pranav Mohanlal Visits the Himalayas

ആദി സൂപ്പർഹിറ്റിലേക്ക് കുതിക്കുമ്പോൾ പ്രണവ് മോഹൻലാൽ ഹിമാലയൻ യാത്രയിലാണ്. എല്ലാരീതിയിലും വ്യത്യസ്ഥനായ ഒരാളാണ് പ്രണവ്‍. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി. സംവിധായകൻ ജീത്തു ജോസഫുമായുളള പ്രത്യേക അടുപ്പമാണ് ആദി എന്ന ചിത്രത്തിന്റെ പിറവിക്ക് കാരണമായത്. ജീത്തുവിന്റെ രണ്ട് സിനിമകളുടെ അസോഷ്യേറ്റ് ആയിരുന്നു പ്രണവ്. 

പ്രണവിനെക്കുറിച്ച് ജീത്തു പറയുന്നത് ഇതാണ്.  അപ്പുവിന് ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. നല്ല പ്രോജക്ടുമുണ്ട്. എന്നാൽ ഇടവേള നൽകി മാത്രമാകും അപ്പു സിനിമ ചെയ്യുകയുള്ളൂ എന്നാണ് തോന്നുന്നത്. അവന് അവന്റേതായ സ്വകാര്യജീവിതമുണ്ട്. അത് പോകരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. 

ആദി എന്ന സിനിമയുടെ വിജയം പ്രണവ് മോഹൻലാൽ അറിയുന്നതും ആഘോഷിക്കുന്നതും ഹിമാലയത്തിലാണ്. മഞ്ഞു മലകൾക്കിടയിലൂടെയുള്ള യാത്ര ആസ്വദിക്കുകയാണ് അദ്ദേഹം. നാലാം തവണയാണ് തീർഥാടനമെന്ന പോലെ പ്രണവ് ഹിമാലയത്തിൽ പോകുന്നത്. മിക്കസമയവും കാൽനടയായാണ് യാത്ര. അപൂർവം മാത്രം വാഹനങ്ങളിൽ. 

സൗകര്യങ്ങൾ ഒന്നുമില്ലാതെ ചെറിയ സ്ഥലങ്ങളിൽ ക്യാംപ് ചെയ്യുന്നു. പ്രണവ് ആർക്കൊപ്പവും സിനിമ കണ്ടില്ല. മുംബൈയിൽ ഷൂട്ടിങ് ലൊക്കേഷനിലുള്ള മോഹൻലാലിനെയും കൊച്ചിയിലുള്ള അമ്മ സുചിത്രയെയും പ്രണവ് വിളിച്ചിരുന്നു. വേറെ ആരുമായും ബന്ധപ്പെട്ടില്ല. ആദി തീയറ്ററുകളിൽ ആവേശമാകുമ്പോൾ പ്രണവ് പഴയ പ്രണവായി തന്നെ തുടുരുന്നു.