Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേംകുമാറിന്റെ പേരിനെന്താ കുഴപ്പം?

prem-kumar-jayaram

ഒരിടവേളയ്ക്ക് ശേഷം പ്രേംകുമാർ വീണ്ടും തിരിച്ചുവരുന്നു. രമേഷ് പിഷാരടിയുടെ ആദ്യസംവിധാനസംരംഭമായ പഞ്ചവർണതത്തയിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സഖാവിൽ ചെറിയ വേഷത്തിൽ അദ്ദേഹം എത്തിയിരുന്നു.

പഞ്ചവർണതത്തയിൽ പൊലീസ് വേഷത്തിലാണ് പ്രേംകുമാർ അഭിനയിക്കുക. കെ. ഓ രംഗൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇംഗ്ലീഷില്‍ K.O. Rangan. പെട്ടന്ന് വായിച്ചാലോ! കൊരങ്ങൻ.

ജയറാമാണ് സിനിമയിലെ നായകൻ. 23 വർഷങ്ങൾക്ക് ശേഷമാണ് ജയറാമും പ്രേംകുമാറും ഒന്നിക്കുന്നത്. മുമ്പ് ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻ ബാവ, പുതുക്കോട്ടയിലെ പുതുമണവാളൻ എന്നീ സിനിമകളിൽ ഇരുവരുടെയും കോമഡി നമ്പറുകൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക. ചിത്രം നിർമിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും രമേഷ്  പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്.  ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് എം ജയചന്ദ്രനാണ്.