Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്; പ്രണവിനെ കണ്ട ആരാധകൻ

pranav-rishikesh

പ്രണവ് മോഹൻലാൽ നായകനായ ആദി തീയറ്ററുകൾ കയ്യടക്കുമ്പോൾ സാക്ഷാൽ ആദിയെ നേരിൽ കണ്ടതിന്റെ സന്തോഷത്തിൽ ആരാധകൻ. മക്കളെ... ഒരു ജിന്നിനെ ഋഷികേശില്‍ വച്ച് കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹന്‍ലാലിനെ... ഋഷികേശില്‍ വച്ച്  പ്രണവിനെ കണ്ടുമുട്ടിയ ഒരു ആരാധകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചതാണിത്.

യാത്രയില്‍ ആരാധകര്‍ക്ക് മുമ്പില്‍ താരജാഡകളൊന്നുമില്ലാതെ ചെറുപ്പക്കാര്‍ക്കൊപ്പം ചെറുപുഞ്ചിരിയോടെ പ്രണവിന്‍റെ ചിത്രസഹിതമുള്ള കുറിപ്പാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ജിബിന്‍ ജോസഫ് എന്ന ആരാധകനാണ് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. 

pranav-rishikesh-1

ജിബിന്റെ കുറിപ്പ് വായിക്കാം

മക്കളെ ഒരു ജിന്നിനെ ഋഷികേശിൽവെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹൻലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വിഡിയോ കണ്ടപ്പോൾ അന്ന് ആ വിഡിയോയുടെ താഴെ കമന്റ്ആയി ഞാൻ പറഞ്ഞിരുന്നു എന്നെങ്കിലും ഇതുപോലെ ഒരു യാത്രയിൽ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതുപ്പോലെതന്നെ സംഭവിച്ചു. ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്.