Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിറുക്കി കാട്ടിയ ആ സുന്ദരി ഇതാണ്

priya-warrier-1

ഒരൊറ്റ രാത്രികൊണ്ട് ആരാധകരുടെ മനസ്സിൽ കയറികൂടിയിരിക്കുകയാണ് ഈ യുവനായിക. ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ മുതൽ ഉയരുന്ന ചോദ്യമാണ് ഈ കുട്ടിയെക്കുറിച്ച്. 

priya-warrier-2

പ്രിയ വാര്യർ എന്ന സുന്ദരിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്ന നടി. പ്രിയ പുരികം പൊക്കുന്നതും കണ്ണടയ്ക്കുന്നതുമൊക്കെയാണ് സമൂഹമാധ്യമങ്ങളിൽ യുവാക്കളുടെ ഹൃദയം കീഴടക്കുന്നത്.

priya-warrier-3

ഒഡീഷൻ വഴിയാണ് ഈ സിനിമയിലെത്തുന്നത്. ആദ്യം ചെറിയ വേഷത്തിലേക്ക് പരിഗണിച്ച പ്രിയയെ നായികനിരയിലേക്ക് ഉയർത്തിയത് സംവിധായകൻ ഒമർ ലുലുവാണ്.

priya-warrier-4

തൃശൂര്‍ പൂങ്കുന്നത്താണ് പ്രിയയുടെ വീട്. വിമല കോളജില്‍ ബി.കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണ്. 

priya-warrier-6