Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടു തോമയുടെ ലോറിയിൽ ഭദ്രന്റെ മകന്റെ വിവാഹാഘോഷം

spadikam1

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്റെ രജത ജൂബിലി ആഘോഷം സംവിധായകൻ ഭദ്രന്റെ മകന്റെ വിവാഹഘോഷയാത്രയിലൂടെ അവിസ്മരണീയമായി. മോഹൻലാൽ അവതരിപ്പിച്ച ആടുതോമാ എന്ന കഥാപാത്രം പോലെ തന്നെ പ്രേക്ഷക ശ്രദ്ധ  നേടിയ സിനിമയിലെ ലോറിയിലായിരുന്നു വധൂവരന്മാർ വിവാഹശേഷം സ്വീകരണവേദിയിലേക്കു യാത്ര ചെയ്തത്.

spadikam2

നവവരൻ ജെറി മാട്ടേലിനൊപ്പം എറണാകുളം സ്വദേശി വധു സാറ ലോറിയിൽ സ്വീകരണ സ്ഥലത്തെത്തിയപ്പോൾ സിനിമയിലെ രംഗം കാണുന്ന പ്രേക്ഷകരുടെ ആവേശത്തോടെ അതിഥികളും അവരെ സ്വീകരിച്ചു. മോഹൻലാൽ ഉർവശിയോടൊപ്പം ലോറിയിൽ യാത്ര ചെയ്യുന്ന രംഗമാവണം അപ്പോൾ കാഴ്ചക്കാരായ അതിഥികളുടെ ഓർമയുടെ ഫ്രെയിമിൽ തെളിഞ്ഞത്.

spadikam3

ബെംഗളൂരുവിൽ‌ എൻജീനിയർമാരാണ് ഇരുവരും. പാലാ കത്തിഡ്രലിൽ വിവാഹശേഷം സെന്റ് തോമസ്  കോളജ് സ്വിമ്മിങ് പൂൾ ഓഡിറ്റോഡിയത്തിലാണു വിവാഹ സൽക്കാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.