Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചടങ്ങിൽ മോഹൻലാൽ; വിശ്വസിക്കാനാകാതെ ആരാധകർ

mohanlal-neerali

നീരാളി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിലാണ് മോഹൻലാൽ. സിനിമയ്ക്കിടെ കിട്ടുന്ന ഒഴിവ് സമയങ്ങൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിൽ മോഹൻലാൽ പാട്ട് പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

പ്രിയതാരത്തിന്റെ വരവിൽ മുംബൈ മലയാളികളും ആവേശത്തിലാണ്. ഭാണ്ഡൂപ്, പവായ്, മീരാ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നീരാളിയുടെ സെറ്റിലെത്തി പ്രിയ നടനെ നേരിട്ട് കാണുവാന്‍ അവധിയെടുത്തു അലഞ്ഞവരും ധാരാളം. മോഹൻലാലിന്റെ പുതിയ രൂപമാറ്റം കാണുവാനും ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാനുമായിരുന്നു സെറ്റിലെ തിരക്ക്.

ഇതിനിടയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ അപ്രതീക്ഷിതമായി കടന്നു വന്ന് സൂപ്പര്‍ താരം ആരാധകരുടെ മനം കവര്‍ന്നു . സഹപ്രവര്‍ത്തകരായ സുരാജ് വെഞ്ഞാറമ്മൂടും, നീരാളിയുടെ നിര്‍മ്മാതാവ് സന്തോഷ് കുരുവിളയും സുഹൃത്തുക്കളുമൊത്താണ് മോഹന്‍ലാല്‍ മലയാളികള്‍ മാത്രമുണ്ടായിരുന്ന ഒരു സ്വകാര്യ ചടങ്ങിലെത്തി കുറച്ചു നേരം പങ്കിട്ടത്.

മോഹൻലാൽ ചടങ്ങിലെത്തുമെന്ന് ആർക്കും അറിയുകയുമില്ലായിരുന്നു. പെട്ടന്നാണ് ഏവരെയും ഞെട്ടിച്ച് മോഹൻലാൽ കടന്നുവന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തും കുശലങ്ങള്‍ ചോദിച്ചും മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാലും സുരാജ് വെഞ്ഞാറന്മൂടും സമയം ചിലവഴിച്ചു. 

mohanlal-neerali-1

മുംബൈയിലെ തങ്ങളുടെ സുഹൃത്തുക്കളായ സുനില്‍ കുമാറിനെയും സുധീഷ് കുമാറിനെയും കാണുവാന്‍ എത്തിയതായിരുന്നു മോഹന്‍ലാലും സുരാജ് വെഞ്ഞാറന്മൂടും.