Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ഒമര്‍ലുലുവിനെതിരെ കേസെടുത്തു

omar-roshan-priya-1

ഒരു അഡാറ് ലവ് എന്ന സിനിമയുടെ സംവിധായകന്‍  ഒമര്‍ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിനിമയിലെ മാണിക്യമലരായ എന്ന പാട്ടും വിഡിയോയും ഇസ്‍ലാം  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. 

പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മുസ്ലിം  മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം.  പ്രിയാ വാരിയർക്കും ഗാനത്തിന്റെ  അണിയറ പ്രവർത്തകർക്കുമെതിരെ ഹൈദരാബാദ് ഫലക്ക്നമാ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. 

ഫറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ മാണിക്യ മലരായ പൂവിലെ എന്ന പാട്ട് പ്രവാചക നിന്ദയാണെന്നാരോപിച്ച് പരാതി നൽകിയത്. ഗാനരംഗത്തിൽ അഭിനയിച്ച പ്രിയ വാര്യർക്കും ഗാനരചയിതാവിനെതിരെയും പരാതി നൽകിയിട്ടുണ്ട്. 

‘പാട്ട് വൈറലായപ്പോഴാണ് യൂട്യൂബിലെ കമന്റ് സെക്ഷനിൽ പാട്ടിന്റെ വരികളെക്കുറിച്ച് ചിലർ പരാതി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ വരികൾ നോക്കിയപ്പോൾ പ്രവാചകനെക്കുറിച്ചുളളതാണെന്ന് മനസ്സിലായി. എന്നാൽ പ്രവാചകനാണെന്ന് നേരിട്ട് വരികളിൽ പറഞ്ഞിട്ടില്ല. പരാതി നൽകാനായി കേരള പൊലീസിനെ സമീപിച്ചിരുന്നു. അവരാണ് ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ നിർദ്ദേശിച്ചത്. അങ്ങനെയാണ് ഫലഖ്‌നമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്’. പരാതിക്കാരിൽ ഒരാൾ പറഞ്ഞതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.