Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റനിലൂടെ കയ്യടിനേടി അദ്വൈത് ജയസൂര്യ

advaith-jayasurya

ജയസൂര്യ നായകനായി എത്തിയ ക്യാപ്റ്റൻ സിനിമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വി.പി സത്യന്റെ ജീവിതകഥപറയുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രജേഷ് സെൻ ആണ്.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് കണ്ടിറങ്ങിയവര്‍ ഒരുപോലെ പറയുന്നത്. ജയസൂര്യ, അനു സിത്താര, സിദ്ദിഖ് എന്നിവരുടെ മികവാർന്ന പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. ഇവർക്കൊപ്പം തന്നെ കയ്യടിനേടുന്ന മറ്റൊരു താരമുണ്ട്. അദ്വൈത് ജയസൂര്യ.

സിനിമയിൽ വി.പി സത്യന്റെ ചെറുപ്പകാലമാണ് അദ്വൈത് അവതരിപ്പിച്ചത്. സിനിമയിലെ അദ്വൈതിന്റെ പ്രകടനം മനോഹരമായിരുന്നെന്നും ആദി കുട്ടന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും അനു സിത്താര ഫെയ്സ്ബുക്കിൽ കുറിച്ചു.

‘ആദി ജയേട്ടന്റെ മകൻ .. സത്യേട്ടന്റെ ചെറുപ്പകാലം വളരെ മനോഹരമായി അവതരിപ്പിച്ചു ... എന്റെ കുടുംബത്തിലെ ഒരു കുട്ടി തന്നെയാണ് ആദി .. ആദി കുട്ടന് അഭിനന്ദനങ്ങൾ’–അനു സിത്താര പറയുന്നു.‌‌

അച്ഛനെപ്പോലെ തന്നെ സിനിമ തന്നെയാണ് അദ്വൈതിന്റെയും ഇഷ്ടമേഖല. അഭിനയത്തിൽ മാത്രമല്ല സംവിധാനം, എഡിറ്റിങ് ഇവയിലെല്ലാം ചെറുപ്രായത്തിൽ തന്നെ അദ്വൈത് മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. മുമ്പ് അദ്വൈത് സംവിധാനം ചെയ്ത  'ഗുഡ് ഡെ' എന്ന ഹ്രസ്വചിത്രം വലിയ ശ്രദ്ധനേടിയിരുന്നു.