Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തിക്കരപക്കിക്കൊപ്പം മെഗാസ്റ്റാർ

mohanlal-mammootty-manglore

മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് കായംകുളം കൊച്ചുണ്ണിയും മാമാങ്കവും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കൊച്ചുണ്ണിയിൽ അതിഥി വേഷത്തിൽ മോഹൻലാൽ അഭിനയിക്കുന്നുണ്ട്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ ചാവേർ ആയാണ് മമ്മൂട്ടി എത്തുന്നത്.

mohanlal-mammootty-manglore-1

ഇത്തിക്കരപക്കിയുടെ ലുക്കിലുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റുപിടിച്ചിരിക്കുന്നത്. മംഗലാപുരത്താണ് മമ്മൂട്ടിയും മോഹൻലാലും ഉള്ളത്.

mohanlal-mammootty-manglore-3

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങ് നടക്കുന്നത് മംഗലാപുരത്താണ്. ഒരേസമയം മോഹൻലാലും മമ്മൂട്ടിയും മംഗലാപുരത്തുള്ളത് ആരാധകർക്ക് ആവേശമാണ് സമ്മാനിക്കുന്നത്. രണ്ടു പേരും ഒരേ ഹോട്ടലില്‍ ആണ് താമസിക്കുന്നത്. 

mohanlal-mammootty-manglore-4

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിലെ വലിയൊരു സ്വപ്‌നമാണ് ഈ ഫോട്ടോയിലൂടെ സാക്ഷാത്ക്കരിച്ചതെന്നും മോഹന്‍ലാലിനും മമ്മൂട്ടിക്കും നന്ദി അറിയിക്കുന്നുവെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

mohanlal-mammootty-manglore-5
mohanlal-mammootty-manglore-7
mohanlal-mammootty-manglore-9

കായംകുളം കൊച്ചുണ്ണിയും മാമാങ്കവും ചരിത്രസിനിമകളാണെന്നതാണ് മറ്റൊരു വസ്തുത. മാമാങ്കത്തിലെ മമ്മൂക്കയുടെ ലുക്ക് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.