Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ സമയത്ത് പ്രിയ വന്നില്ലല്ലോ; ഋഷി കപൂർ

priya-rishi

ഒറ്റരാത്രികൊണ്ട് ലോകം മുഴുവൻ തരംഗമായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ സൈറ്റടി രംഗവും നായിക പ്രിയ വാര്യര്‍ ഇന്റര്‍നെറ്റിനെ ഇളക്കിമറിച്ചത്.

ഇപ്പോഴിതാ ബോളിവുഡിൽ നിന്നും പ്രിയയ്ക്ക് ഒരു ആരാധകൻ. ഋഷി കപൂറാണ് പ്രിയയുടെ കണ്ണിറുക്കലിൽ വീണ ആ ആരാധകൻ. ട്വിറ്ററിലൂടെ ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. 

നാളത്തെ വലിയൊരു നായികയാകും ഈ പെൺകുട്ടി എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ് ആരംഭിക്കുന്നത്. മനോഹരമായ മുഖഭാവങ്ങും കളങ്കമില്ലാത്ത പുഞ്ചിരിയുമാണ് പ്രിയയുടെ പ്രത്യേകതയെന്ന് ഋഷി കപൂർ പറയുന്നു. എന്റെ കാലത്ത് എന്തുകൊണ്ട് നീ വന്നില്ലെന്നും തമാശരൂപേണ അദ്ദേഹം ചോദിക്കുന്നു.