Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേതുരാമയ്യർ എത്തിയിട്ട് 30 വർഷം; ഓർമകളുമായി കെ. മധു

kmabdhu

സിനിമകളുടെ ചരിത്രത്തില്‍ യഥാര്‍ഥ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയെടുത്ത ഒട്ടേറെ സിനിമകളുണ്ട്. മലയാളത്തിൽ അതിൽ ഏറ്റവും ശ്രദ്ധേയമായ സിനിമകളാണ് മമ്മൂട്ടി നായകനായ സിബിഐ പരമ്പര. 

1988 ലാണ് എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു ഒരു സിബിഐ ഡയറിക്കുറിപ്പെന്ന സിനിമ ഒരുക്കുന്നത്. സിബിഐയുടെ കേസ് അന്വേഷണം സിനിമയുടെ ചരിത്രവിജയമായി. മലയാളികൾ ഇന്നും ആവേശത്തോടെയാണ് സേതുരാമ അയ്യരെ ഓർക്കുന്നതും. 

സിനിമ മുപ്പത് വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഓര്‍മകൾ പങ്കുവച്ച് സംവിധായകൻ കെ.മധു. ഒരു സിനിമയുടെ മൂന്ന് തുടർഭാഗങ്ങൾ റിലീസ് ചെയ്ത ഇന്ത്യയിലെ തന്നെ ആദ്യ ചിത്രമാണ് സിബിഐ സീരിസെന്നും ചിത്രങ്ങളെല്ലാം വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകർക്ക് നന്ദിയുണ്ടെന്നും കെ മധു പറഞ്ഞു.

റാണ ദഗുപതിയെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം മാർത്താണ്ഡവർമയുടെ പണിപ്പുരയിലാണ് കെ മധു.