Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 ദിവസം കൊണ്ട് പ്രണവ് വാരിയത് 35 കോടി

pranav-collection

നായകനായി അരങ്ങേറ്റം ഗംഭീരമാക്കി പ്രണവ് മോഹൻലാല്‍. റിലീസ് ചെയ്ത് 25 ദിവസം കൊണ്ട് ചിത്രം വാരിയത് 35 കോടി രൂപ. സിനിമയുടെ ഓൾ ഇന്ത്യ കലക്ഷനാണിത്. കൊച്ചി മൾടിപ്ലക്സിൽ നിന്ന് മാത്രം ഒരുകോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.

കേരളത്തിൽ ഇരുന്നൂറും പുറത്ത് നൂറിലധികം തിയറ്ററുകളില്‍ റിലീസിനെത്തിയ സിനിമയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഒരു പുതുമുഖ നായകന്റെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ കൂടിയാണിത്. കേരളത്തിൽ ഇതുവരെ 13000 പ്രദർശനം പൂർത്തിയായി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറത്തും ചിത്രം റിലീസിനെത്തി. മികച്ച പ്രതികരണമാണ് വിദേശത്തും സിനിമയ്ക്ക് ലഭിക്കുന്നത്.

2018 ല്‍ മികച്ച തുടക്കം കിട്ടുന്ന സിനിമ കൂടിയാണ് ആദി. താരപുത്രന്‍ പ്രണവ് നായകനാവുന്ന ആദ്യ സിനിമ എന്ന ലേബലിലാണ് ആദി തിയറ്ററുകളിലേക്കെത്തിയത്. പ്രണവിന്റെ അത്യുഗ്രൻ ആക്​ഷൻ രംഗങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം അനില്‍ ജോണ്‍സണ്‍. ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മിച്ചത്.