മലയാളിയുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍ പ്രധാനവേഷത്തിലെത്തുന്ന ഇരയുടെ പുതിയ ടീസര്‍ ചർച്ചയാകുന്നു. ഷൂട്ടിങ് തുടങ്ങിയതുമുതല്‍ മാധ്യമങ്ങളില്‍ പ്രാധാന്യം നേടിയ ചിത്രം കൂടിയായിരുന്നു ഇര. ചിത്രം പ്രമുഖ നടന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
സിനിമയുടേതായി ഇറങ്ങിയ പുതിയ ടീസർ ആണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. നടിയാക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായപ്പോൾ നടന്ന സംഭവങ്ങളുടെ ഓര്‍മപ്പെടുത്തുന്നതാണ് ടീസർ.
തെളിവെടുപ്പിനായി ഹോട്ടലിലെത്തിയപ്പോള്‍ ദിലീപ് എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നത് എന്ന് ഒരു മാധ്യമ റിപ്പോര്‍ട്ടറോട് ചോദിച്ചിരുന്നു. ഈ ഡയലോഗും ടീസറിലുണ്ട്.
ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷൈജു എസ്എസ് ആണ്. വരും ദിവസങ്ങളിൽ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചർച്ചയാകുമെന്ന് ഉറപ്പ്.
ഈ സിനിമയിൽ മലയാളത്തിന്റെ സൂപ്പര്‍താരത്തിന്റെ ജീവിതമാണ് പ്രമേയമാകുന്നതെന്നാണ് പിന്നണിയിൽ നിന്നുള്ള വിവരങ്ങൾ. ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’ പറയുന്നത്. തന്റേടിയായ സ്ത്രീയുടെ പ്രതികാരവും ചിത്രം ചർച്ച ചെയ്യുന്നു.
സൂപ്പർഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിർമിക്കുന്ന ആദ്യ ചിത്രമാണ് ഇര. വൈശാഖിന്റെ അസോഷ്യേറ്റ് ആയിരുന്നു സൈജു എസ്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീൻ ജോൺ.
മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ് തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
സംഗീതം ഗോപിസുന്ദർ, ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. ചിത്രസംയോജനം ജോൺകുട്ടി. രചന ഹരി നാരായണൻ. ലൈൻ പ്രൊഡ്യൂസർ വ്യാസൻ ഇടവനക്കാട്.