Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതും സെറ്റായിരുന്നോ, പ്രണവിന്റെ ആ വീട്!

aadhiset

പ്രണവ് മോഹൻലാൽ നായകവേഷത്തിലെത്തിയ ചിത്രം ആദി ബോക്സ്ഓഫീസിൽ നിന്നും വാരിയത് അമ്പത് കോടിയോളം രൂപയാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആക്​ഷൻ ത്രില്ലറിൽ ആദിത്യ എന്ന യുവാവായാണ് പ്രണവ് എത്തിയത്.

കണ്ണഞ്ചിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങളും പ്രണവിന്റെ പാർക്കൗർ അഭ്യാസങ്ങളും പ്രേക്ഷകരെ ഹരംപിടിപ്പിച്ചു. ഹൈദരാബാദിലെ റാമോജി റാവു ഫിലിംസിറ്റിയിൽ കൂറ്റൻ സെറ്റിട്ടായിരുന്നു പകുതിയലധികവും ചിത്രീകരിച്ചത്. 

aadhiset1

ചിത്രത്തിന് വേണ്ടി കലാസംവിധായകൻ സാബു റാം ഒരുക്കിയ െസറ്റിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിനിമയിലെ പ്രണവും ഷറഫുദീനും താമസിക്കുന്ന വീട് സിനിമയ്ക്കായി മാത്രം പ്രത്യേകം പണിതതായിരുന്നു. എറണാകുളം ത്രീഡോട്സ്റ്റ് സ്റ്റുഡിയോയിലാണ് വീടിന്റെ സെറ്റ് നിർമിച്ചത്.

aadhiset12