Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപ്പൻ പൊളിച്ചടുക്കും; ആട് 3 ത്രിഡിയിൽ

aadu-3

തിയറ്ററുകളെ ഇളക്കി മറിക്കാന്‍ ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു, ആട് 3 യുമായി. അതും ത്രിഡിയിൽ. ആട് രണ്ടിന്റെ നൂറാം ദിനാഘോഷ ചടങ്ങുകള്‍ക്കിടെയാണ് നിര്‍മാതാവ് വിജയ് ബാബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രം അടുത്ത വർഷം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.

Aadu 3 Announcement | Midhun Manuel Thomas | Jayasurya | Vijay Babu | Shaan Rahman

മമ്മൂട്ടി, ജയസൂര്യ, ബാലചന്ദ്രമേനോന്‍, ലാല്‍ജോസ് എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ടൈറ്റില്‍ലോഗോ പുറത്തിറക്കി. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇന്ദ്രന്‍സ്, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ്, രഞ്ജി പണിക്കര്‍, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 

മിഥുന്‍ തന്നെ സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചന്‍ 2 ന് ശേഷം 2019 ക്രിസ്മസ് റിലീസായാണ് ഷാജി പാപ്പനും കൂട്ടരും എത്തുക.