Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‍ഡാൽഫിയെ നമുക്ക് നായകനാക്കേണ്ടേ

dalify

കുങ്ഫു പാണ്ട, ഐസ് ഏജ് എന്നീ അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. മലയാളത്തിലും ഇതുപോലുള്ള ചിത്രങ്ങൾ സ്വപ്നംകണ്ടു നടക്കുന്ന ഒരുപാട് പേരുണ്ട്. അവരിലൊരാളാണ് ഡാൽഫി, എന്ന േബബി ഡ്രാഗൺ.

DALFY - The Baby Dragon - My Childhood Friend | Official Teaser | A Malayalam Movie Concept

മലയാള സിനിമയിലേക്ക് ത്രിഡി ഹീറോ കഥാപാത്രമായി ഡാൽഫിയെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് അനീഷ് കുട്ടിയെന്ന അനിമേറ്റർ ആണ്. അനീഷ് തന്നെയാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഡാൽഫി ദ് ബേബി ഡ്രാഗൺ എന്ന സിനിമാആശയം വിഡിയോയിലൂടെ പോസ്റ്റ് ചെയ്തത്. മികച്ച പ്രതികരണമാണ് ഈ വിഡിയോയ്ക്ക് ലഭിക്കുന്നത്.

ആശയപൂർത്തീകരണത്തിനായി തിരക്കഥാകൃത്തുക്കളെയും അന്വേഷിക്കുന്നുണ്ട്.