Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പരീക്ഷ എഴുതി, പാസാകുമോ എന്തോ’; ദിലീപ് ചിത്രത്തെക്കുറിച്ച് സിദ്ധാർത്ഥ്

dileep-sidharth

രാമലീലയുടെ വമ്പൻ  വിജയത്തിന് ശേഷം ദിലീപ് നായകനാകുന്ന കമ്മാരസംഭവം റിലീസിന് തയ്യാറെടുക്കുകയാണ്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനോടകം തരംഗമായി കഴിഞ്ഞു.

ഈ സിനിമയിലൂടെ തമിഴ് നടൻ സിദ്ധാര്‍ത്ഥ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി സ്വന്തം ശബ്ദമാണ് താരം ഉപയോഗിക്കുന്നത്. ആദ്യമായി മലയാളം സംസാരിച്ചതിന്റെ അനുഭവം ട്വിറ്ററിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്.

പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ അവസ്ഥയിലൂടെയാണ് താനും കടന്നുപോയതെന്ന് സിദ്ധാർത്ഥ് പറയുന്നു. ‘നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയത്, പരീക്ഷ പാസാകുമോ എന്തോ?’. സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു. മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് നേരത്തെയും താരം സന്തോഷം പങ്കുവെച്ചിരുന്നു. നമ്മള്‍ ഒരു ഭാഷയെ സ്‌നേഹിച്ചാല്‍ ആ ഭാഷ നിങ്ങളെയും സ്‌നേഹിക്കുമെന്നായിരുന്നു താരം അന്ന് കുറിച്ചത്.

പഞ്ചാബി താരമായ സീമര്‍ജീത് സിങ്ങും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീപിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിലാണ് സിദ്ധാര്‍ത്ഥും സീമര്‍ജീത് സിങ്ങും എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്.