Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂമരം രംഗം ‘പൂമരം’ നടിയുടെ ജീവിതത്തിലും ആവർത്തിച്ചപ്പോൾ

poomaram-actress-merin മെറിൻ ഫിലിപ്പ്

സർവകലാശാലാ കലോത്സവത്തിൽ രണ്ട് കോളജുകൾ തമ്മിലുള്ള മത്സരത്തിന്റെ കഥയാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം പറഞ്ഞത്. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗത്തിന് സമാനമായ സംഭവം കഴിഞ്ഞ ദിവസം നടന്ന കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലും സംഭവിച്ചു. ഇതിൽ പരാതിക്കാരായി എത്തിയ രണ്ട് വിദ്യാർഥികളും സിനിമാതാരങ്ങളാണെന്നതാണ് അതിൽ ശ്രദ്ധേയം. ഒരാൾ പൂമരത്തിൽ തന്നെ പ്രധാന വേഷത്തിലെത്തിയ നടിയാണെന്നത് മറ്റൊരു അപൂർവത. കലോത്സവത്തിന്റെ അവസാന ദിവസം നടന്ന കുച്ചിപ്പുടിയുടെയും കഥാപ്രസംഗത്തിന്റെയും മത്സരഫലത്തെ ചൊല്ലിയാണ് തർക്കവും പരാതിയും ഉണ്ടായത്.

കുച്ചിപ്പുടിയില്‍ ആദ്യം ഫലം പ്രഖ്യാപിച്ചപ്പോള്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളേജിലെ ദിവ്യയ്ക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാല്‍ പിന്നീട് അപ്പീല്‍ മുഖേന നടിയും ടിവിതാരവുമായ മഹാലക്ഷ്മിയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും, നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദിവ്യ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്ന് പിന്തള്ളപ്പെടുകയും ചെയ്തു. കഥാപ്രസംഗ മത്സരത്തില്‍ ആദ്യം ഒന്നാം സ്ഥാനം നേടിയ മെറിൻ മേരി ഫിലിപ്പ് പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും മഹാലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. എന്നാല്‍ ഇതിൽ ശക്തമായ പ്രതിഷേധവുമായി മെറിൻ രംഗത്തെത്തി. മെറിൻ പൂമരം സിനിമയിൽ അഭിനയിച്ച താരമാണ്.

മൽസരഫലത്തിൽ തിരുത്ത്; 'കലാതിലകപ്പട്ടം' വിവാദം പുകയുന്നു

സിനിമാ താരത്തിന് കലാതിലകമാക്കാന്‍ അപ്പീല്‍ കമ്മിറ്റി ഫലം തിരുത്തിയത് പുറത്തുവന്നതോടെ അപ്പലേറ്റ് കമ്മിറ്റി ദിവ്യയുടെയും മെറിന്റെയും പരാതികേട്ടു. സമ്മാനം നഷ്ടമായ ദിവ്യക്ക് മൂന്നാം സ്ഥാനം നല്‍കാമെന്നും രണ്ടാം സ്്ഥാനം നല്‍കാമെന്നും വിചിത്രമായ നിര്‍ദേശമാണ് അപ്പലേറ്റ് കമ്മിറ്റി മുന്നോട്ട് വെച്ചു.അപ്പീല്‍ കമ്മിറ്റിക്ക് വീഴ്ചപറ്റിയെന്ന് വ്യക്മായതോടെ പഴയ ഫലം പുനസ്ഥാപിക്കാന്‍ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു. 

വിവാദത്തിനൊടുവില്‍ സിനിമതാരം എസ്.മഹാലക്ഷ്മിക്ക് കലാതിലകപട്ടം നല്‍കാന്‍ തിരുത്തിയ കുച്ചിപ്പുടിയുടെയും ഒന്നാം സ്ഥാനം ദിവ്യ വിജയനും കഥാപ്രംസംഗത്തിന്റെയും ഒന്നാം സ്ഥാനം മെറിന്‍ മേരി ഫിലിപ്പിനും തിരികെ നല്‍കി. പിന്നീട് തിരുവനന്തപുരം മാര്‍ ഇവാനിയോസിലേ  രേഷ്മയെ കലാതിലകമായി പിന്നീട് പ്രഖ്യാപിച്ചു.

മഹാലക്ഷമിക്ക് നഷ്ടമായ കലാതിലകപട്ടം ഇന്നലെ വരെ കലാതിലകമെന്ന് ഉറപ്പിച്ചരുന്ന അതേ കോളജിലെ രേഷ്മക്ക് തന്നെ കിട്ടിയെങ്കിലും സമ്മാനം വാങ്ങാന്‍ രേഷ്മ വേദിയിലെത്തിയില്ല. മാര്‍ ഇവാനിയോസ് കോളജ് ഭാരവാഹികളാണ് കലാതിലകപുരസ്ക്കാരം ഏറ്റുവാങ്ങിയത്. കലാപ്രതിഭ പുരസ്ക്കാരം ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ സരുണ്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങി. കലാതിലകം രേഷ്മയുടെ അഭാവത്തില്‍ മാര്‍ ഇവാനിയോസ് ചാമ്പ്യന്‍ഷിപ്പ് ഏറ്റുവാങ്ങി.

related stories