Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ ക്ലിക്ക്; റായി ലക്ഷ്മിയുടെ സൂപ്പർ ഫോട്ടോ

mammootty-raai

അഭിനയം മാത്രമല്ല ഫോട്ടോഗ്രഫിയും മമ്മൂട്ടിയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോഴിതാ മമ്മൂട്ടി എടുത്ത റായി ലക്ഷ്മിയുടെ ഒരു ചിത്രം ഇന്റർനെറ്റിൽ വൈറലാകുന്നു. ഈ ചിത്രം തനിക്കേറെ പ്രിയപ്പെട്ടതെന്ന അടിക്കുറിപ്പോടെയായിരുന്നു റായി ലക്ഷ്മി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കുട്ടനാടന്‍ ബ്ലോഗിന്റെ  ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടി ഈ ചിത്രം പകർത്തിയത്. ഇത് അഞ്ചാം തവണയാണ് മമ്മൂട്ടിയും റായി ലക്ഷ്മിയും ഒന്നിക്കുന്നത്.

പരുന്ത്, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം റായി ലക്ഷ്മിയും അഭിനയിച്ചിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ഹരി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നാടന്‍ കഥാപാത്രമായി എത്തുകയാണ് താരം.

related stories