Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാരവനിലിരുന്ന് ബോറടിച്ചു’; കുട്ടനാട്ടിൽ നിന്ന് ഷംന കാസിം

poorna-caravan

മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഷംന കാസിം (പൂര്‍ണ) അഭിനയിക്കുന്ന മലയാളചിത്രമാണ് മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ്. ഇതിന് മുമ്പ് 2015ൽ റിലീസ് ചെയ്ത മിലി എന്ന സിനിമയിലാണ് ഷംന എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ നടിക്ക് തിരക്കേറി.

Shamna Kasim Poorna at Kuttanadan Blog

കുട്ടനാടൻ ബ്ലോഗിൽ പൊലീസ് വേഷത്തിലാണ് താരം എത്തുന്നത്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്. ഷൂട്ടിങിന്റെ ഇടവേളയിൽ നടി ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കാരവനിൽ തന്നെ ഇരുന്ന് ബോറടിച്ചതുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ വരാ‍ന്‍ തീരുമാനിച്ചതെന്ന് ഷംന പറയുന്നു. എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും മികച്ചൊരു ചിത്രമാകും കുട്ടനാടൻ ബ്ലോഗെന്നും നടി പറഞ്ഞു.

തിരക്കഥാകൃത്തായ സേതുവിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ഈ സിനിമ. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരന്റെ വിവരണത്തിലാണ് കഥ അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രമാണ് ബ്ലോഗ് എഴുത്തുകാരന്‍.

റായി ലക്ഷ്മി, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിർമിക്കുന്ന ചിത്രമാണിത്.

related stories