Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.വി ആനന്ദ് ചിത്രത്തിൽ സൂര്യയും മോഹൻലാലും

suriya-mohanlal

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും തമിഴ് സൂപ്പർ നായകൻ സൂര്യയും ഇതാദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു. അയൻ, കോ, മാട്രാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യന്തിരൻ 2, കത്തി തുടങ്ങിയ വമ്പൻ സിനിമകളുടെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് നിർമാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

തെലുങ്ക് ചിത്രം യാത്രയിൽ മമ്മൂട്ടിക്കൊപ്പം സൂര്യ അഭിനയിക്കുന്നുണ്ട്. അതിഥിതാരമായാകും അദ്ദേഹം എത്തുക. എന്നാൽ കെ.വി ആനന്ദിന്റെ ചിത്രം വലിയ കാൻവാസിലാകും ഒരുങ്ങുക.

സൂര്യയുടെ സെൽവരാഘവൻ ചിത്രത്തിന് ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക. അയൻ, കോ , മാട്രാൻ, കാവൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് കെ.വി ആനന്ദ് . മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ തേന്മാവിൻ കൊമ്പത് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.