ബിബിന്‍ ജോര്‍ജിനെ നായകനാക്കി ഹിറ്റ് ഫിലിം മേക്കര്‍ ഷാഫി സംവിധാനം ചെയ്യുന്ന ‘ഒരു പഴയ ബോംബ് കഥ’ ട്രെയിലർ പുറത്തിറങ്ങി. അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബിബിന്‍. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.
Oru Pazhaya Bomb Kadha Official Trailer | Shafi | Bibin George | Prayaga Martin
നടൻ ദിലീപ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലർ പുറത്തിറങ്ങി. ചിരിയുടെ അമിട്ടുമായാണ് ബിബിന്റെ വരവ്. കൂട്ടിന് ഹരീഷ് കണാരനും ഹരിശ്രീ അശോകനും ബിജു കുട്ടനും വിജയരാഘവനുമുണ്ട്.
കലാഭവന്‍ ഷാജോണ്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതു ലക്ഷ്മി എന്നിവരാണ് മറ്റുതാരങ്ങൾ. വിഷ്ണു ഉണ്ണികൃഷ്ണന്‍ അതിഥി താരമായി പ്രത്യക്ഷപ്പടുന്നു.
യുജിഎം എന്‍റര്‍ടെെയ്ന്‍മെന്‍റിന്‍റ ബാനറിര്‍ ഡോക്ടര്‍ സക്കറിയ തോമസ്സ്, ആല്‍വിന്‍ ആന്‍റണി, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ ,തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവരുടേതാണ്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്‍ -ബാദുഷ, കല-ദിലീപ് നാഥ്,മേക്കപ്പ്-പട്ടണം റഷീദ്,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റില്‍സ്- സാസ് ഹംസ,പരസ്യകല-കോളിന്‍സ് ലിയോഫില്‍, എഡിറ്റിങ്-വി.സാജന്‍.