Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിച്ചമർത്താനും ജോലി ഇല്ലാതാക്കാനും ശ്രമം: രമ്യ നമ്പീശൻ

remya-nambeesan.jpg.image.784.410

‘അമ്മ’ സംഘടനയിൽ നിന്ന് പുറത്ത് വന്നശേഷം അടിച്ചമര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമംനടക്കുന്നതായി നടി രമ്യ നമ്പീശന്‍. ഒരുഭാഗത്തു നിന്ന് നിരുത്തരവാദപരമായ പെരുമാറ്റമുണ്ടായപ്പോഴാണ്  സംഘടനവിട്ടതെന്നും ഡബ്ല്യു സി സി പുരുഷന്‍മാര്‍ക്കെതിരായ കൂട്ടായ്മയല്ലെന്നും രമ്യാ നമ്പീശന്‍ കൊച്ചിയില്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി 'സ്ത്രീപക്ഷസമരങ്ങളുടെ പ്രസക്തി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍.

Remya

സിനിമ പുരുഷമേല്‍ക്കോയ്മയുള്ള വ്യവസായമാണ്. അതിനിപ്പോഴും മാറ്റമുണ്ടായിട്ടില്ല. അത്തരം ലിംഗവിവേചനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ കാലത്തിന്റെ അനിവാര്യതയാണ്. അത്തരം പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍നില്‍ക്കുമ്പോള്‍ മുന്നോട്ടുള്ള ഓരോ ചുവടും പ്രയാസമേറിയതാകും. പക്ഷേ, അതൊരു നിലപാടാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു. 

‘നിരുത്തരവാദ സമീപനം ഉണ്ടായപ്പോഴാണ് എ.എം.എം.എയില്‍ നിന്ന് രാജി വെച്ചത്. എന്ത് പറഞ്ഞാലും പുരുഷന്മാര്‍ക്ക് എതിരെയാണ് എന്ന് കരുതരുത്, ഞങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ട്.  അത് ഞങ്ങള്‍ ചേര്‍ന്ന് പറയുകയാണ്. താരസംഘടനയില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ചില അരക്ഷിതാവസ്ഥയൊക്കെ വന്നു തുടങ്ങി. ജോലി ഇല്ലാതെയാവുക അടിച്ചമര്‍ത്താന്‍ നോക്കുക, അവള്‍ പ്രശ്‌നക്കാരിയാണ് അവളെ ഈ സിനിമയിലേക്കെടുക്കേണ്ട എന്ന രീതിയിലുള്ള നീക്കങ്ങളൊക്കെ വന്നുകൊണ്ടിരിക്കുക, ഇതൊക്കെ നടക്കുമ്പോഴും ഞങ്ങള്‍ പറയുന്നത് ഞങ്ങള്‍ക്കൊരു പ്രശ്‌നമുണ്ട് അത് പരിഹരിച്ചെടുക്കണമെന്നാണ്.’– രമ്യ പറഞ്ഞു. 

നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു രമ്യ നമ്പീശൻ ഉൾപ്പെടെ നാല് നടിമാർ അമ്മയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു രാജി പ്രഖ്യാപനം.

related stories