Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെയ്നും എസ്തറും; ഷാജി എൻ. കരുണിന്റെ ‘ഓൾ’ ടീസർ

olu-teaser

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള്’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Olu(She) Malayalam Movie Official Teaser | Shaji N Karun | Ester Anil |Shane Nigam

കടലും കായലും കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അബിയുടെ മകൻ ഷെയ്ൻ നിഗം, എസ്തർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, പി ശ്രീകുമാർ, എസ്‍ ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. പ്രായപൂര്‍ത്തി എത്തുംമുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് കഥയുടെ ഇതിവൃത്തം. 

ഛായാഗ്രഹണം എം.ജെ രാധാകൃഷ്ണൻ , ശ്രീകർ പ്രസാദ് എഡിറ്റിങ്. കാസർക്കോട്ട് ജില്ലയിലെ അഴിത്തല അഴിമുഖം, മുണ്ടേമാട്, കന്നുവീട് കടപ്പുറം, ഇടയിലക്കാട്, മാടക്കാൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എ.വി അനൂപ് ആണ് നിർമാണം.